ഇന്ത്യന്‍ ജനത ഭരണഘടനയുടെ പക്ഷത്ത് നിലയുറപ്പിക്കണം: പി അബ്ദുല്‍ മജീദ് ഫൈസി
മാര്‍ച്ചിനോടനുബന്ധിച്ച് ദേശീയ കലാസംഘം അവതരിപ്പിച്ച 'മേരേ പ്യാരേ ദേശ് വാസിയോം' എന്ന തെരുവരങ്ങ് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ അരങ്ങേറി
പട്ടാമ്പി: ഇന്ത്യന്‍ ജനത രാജ്യത്തിന്റെ മഹത്തായ ഭരണഘടനയുടെ പക്ഷത്ത് നിലയുറപ്പിക്കണമെന്ന് എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. 'സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ച് എസ് ഡിപിഐ നടത്തുന്ന കേരളം രാജ്ഭവനിലേക്ക് സിറ്റിസണ്‍സ് മാര്‍ച്ചിന്റെ പട്ടാമ്പിയില്‍ നടന്ന പാലക്കാട് ജില്ലാതല സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയെ കോടതി അംഗീകരിക്കുന്ന കാലത്തോളം രാജ്യത്തെ പൗരന്മാര്‍ അംഗീകരിക്കും. മറിച്ച് കോടതികള്‍ ഭരണഘടനയെ വിട്ട് ഭരണകൂടത്തിന്റെ പക്ഷം ചേര്‍ന്നാല്‍ അതിനെ അംഗീകരിക്കാന്‍ രാജ്യത്തെ സ്‌നേഹിക്കുന്ന പൗരന്മാര്‍ക്ക് കഴിയില്ല. ഭരണഘടനയുടെ സംരക്ഷണത്തിന് ജനാധിപത്യ പോരാട്ടം തുടരും. രാജ്യവിരുദ്ധരായ സംഘപരിവാരത്തിന്റെ തീട്ടൂരത്തിനു മുന്നില്‍ പൗരത്വം തെളിയിക്കാന്‍ രേഖ കാണിക്കുന്നതിന് തയ്യാറില്ലെന്ന് രാജ്യത്തെ ജനത ഒന്നായി പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എസ് ഡിപിഐ ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി, എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, സംസ്ഥാന സമിതിയംഗം ഇ എസ് ഖാജാ ഹുസയ്ന്‍, കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ശഫീഖ് കല്ലായി, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന സമിതിയംഗം ബാബിയ ടീച്ചര്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെ സി നാസര്‍, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സി അബ്ദുന്നാസിര്‍, എസ് ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി അലവി, പിഡിപി ജില്ലാ ജോയിന്റ് സെക്രട്ടറി ബഷീര്‍ പട്ടാമ്പി, ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ പ്രദീപ് നെന്മാറ, എസ് ഡിപിഐ മണ്ഡലം പ്രസിഡന്റ് ഹമീദ് കൈപ്പുറം സംസാരിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ആര്‍ സിയാദ്, സെക്രട്ടേറിയറ്റംഗം പി കെ ഉസ്മാന്‍, സംസ്ഥാന സമിതിയംഗങ്ങളായ അഡ്വ. എ എ റഹീം, പി ആര്‍ കൃഷ്ണന്‍ കുട്ടി, ഡോ. സി എച്ച് അഷറഫ്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, എസ് ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് മേരി എബ്രഹാം, ഒ എച്ച് ഖലീല്‍, എ വൈ കുഞ്ഞിമുഹമ്മദ്, സഹീര്‍ ബാബു, ഷരീഫ അബൂബക്കര്‍, മജീദ് ഷൊര്‍ണൂര്‍ സംബന്ധിച്ചു.
സമാപനസമ്മേളനത്തിനു മുന്നോടിയായി കൂറ്റനാട് കൂട്ടുപാത ജങ്ഷനില്‍ നിന്നാരംഭിച്ച് സിറ്റിസണ്‍സ് മാര്‍ച്ച് ഞാങ്ങാട്ടരി, കടവൂര്‍ റോഡ് വഴി, മേലേ പട്ടാമ്പിയില്‍ സമാപിച്ചു. മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ അണിനിരന്നു. മാര്‍ച്ചിനോടനുബന്ധിച്ച് ദേശീയ കലാസംഘം അവതരിപ്പിച്ച 'മേരേ പ്യാരേ ദേശ് വാസിയോം' എന്ന തെരുവരങ്ങ് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ അരങ്ങേറി.