റെയില്‍വേയും വിമാന കമ്പനികളും ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
സ്പൈസ്ജെറ്റ്, ഇന്‍ഡിഗോ, ഗോ എയര്‍ എന്നീ വിമാന കമ്പനികളാണ് ബുക്കിങ്ങ് ആരംഭിച്ചിട്ടുള്ളത്. നിലവില്‍ ഇവര്‍ ആഭ്യന്തര സര്‍വീസുകളായാണ് ഏപ്രില്‍ 15 മുതല്‍ ബുക്കിങ്ങിനായി തുറന്നിട്ടിരിക്കുന്നത്.
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലാവധി ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കെ റെയില്‍വേയും വിമാന കമ്പനികളും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഏപ്രില്‍ 15 മുതലുള്ള ബുക്കിങ്ങ് ആണ് നിലവില്‍ ആരംഭിച്ചിരിക്കുന്നത്. ചില സ്വകാര്യ ഏജന്‍സികളും ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്.
21 ദിവസത്തെ കര്‍ഫ്യൂ വീണ്ടും നീട്ടില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണത്തിനു പിന്നാലെയാണ് ടിക്കറ്റ് ബുക്കിങ്ങുകള്‍ വീണ്ടും ആരംഭിച്ചിരിക്കുന്നത്. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നിന്ന് വ്യക്തമായ സൂചന ലഭിച്ചതിനാലാണ് ടിക്കറ്റ് ബുക്കിങ്ങ് പുന:രാരംഭിച്ചതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
സ്പൈസ്ജെറ്റ്, ഇന്‍ഡിഗോ, ഗോ എയര്‍ എന്നീ വിമാന കമ്പനികളാണ് ബുക്കിങ്ങ് ആരംഭിച്ചിട്ടുള്ളത്. നിലവില്‍ ഇവര്‍ ആഭ്യന്തര സര്‍വീസുകളായാണ് ഏപ്രില്‍ 15 മുതല്‍ ബുക്കിങ്ങിനായി തുറന്നിട്ടിരിക്കുന്നത്. ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.