ഇന്ത്യയിലെ പ്രഥമ വനിതാ കാര്‍ഡിയോളജിസ്റ്റ് ഡോ. എസ് പദ്മാവതി കൊവിഡ് ബാധിച്ച് മരിച്ചു

Update: 2020-08-31 09:01 GMT

ന്യൂഡല്‍ഹി: 'ഗോഡ് മദര്‍ ഓഫ് കാര്‍ഡിയോളജി' എന്നറിയപ്പെടുന്ന ഇന്ത്യയിലെ പ്രഥമ വനിതാ കാര്‍ഡിയോളജിസ്റ്റ് ഡോ. എസ് പദ്മാവതികൊവിഡ് ബാധിച്ച് മരിച്ചു. 103 വയസ്സായിരുന്നു. രണ്ടാഴ്ചയോളമായി നാഷനല്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍(എന്‍എച്ച്‌ഐ) ചികില്‍സയിലായിരുന്ന പദ്മാവതി ഇന്നലെയാണ് മരണപ്പെട്ടത്. നാഷനല്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട്(എന്‍എച്ച്‌ഐ) സ്ഥാപകയായ ഇവര്‍ 1917ല്‍ ഇപ്പോള്‍ മ്യാന്‍മറിലാണ് ജനിച്ചത്. കൊവിഡ് ബാധിതയായ പത്മാവതിക്ക് ശ്വസന പ്രശ്നങ്ങളും കടുത്ത പനിയും ന്യുമോണിയയും ഉണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധ സമയത്ത് 1942 ലാണ് പദ്മാവതി ഇന്ത്യയിലേക്ക് കുടിയേറിയത്. റങ്കൂണ്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം ഉന്നത വിദ്യാഭ്യാസം വിദേശത്ത് പൂര്‍ത്തിയാക്കി. ഹൃദ്രോഗ മേഖലയ്ക്കു നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജി ആന്റ് എഫ്എഎംഎസ് ഫെല്ലോഷിപ്പ് ലഭിച്ചിരുന്നു. 1967ല്‍ പത്മഭൂഷണ്‍, 1992ല്‍ പദ്മവിഭൂഷന്‍ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു.

India's first and the oldest woman cardiologist Dr Padmavati passes away




Tags:    

Similar News