ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ താഴേക്ക് പതിച്ചത് ബിജെപിയുടെ വികലമായ നയത്തിന്റെ ഫലം: ഫൈസല്‍ ഇസ്സുദ്ദീന്‍
ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചികയില്‍ (GHI) ഇന്ത്യ മുന്‍ വര്‍ഷത്തേക്കാള്‍ ആറ് പോയന്റ് താഴ്ന്ന് 107ലേക്ക് കൂപ്പുകുത്തിയത് ഞെട്ടിക്കുന്നതാണന്ന് എസ്ഡിപിഐ ദേശീയ സെക്രട്ടറി ഫൈസല്‍ ഇസ്സുദ്ദീന്‍. കോര്‍പ്പറേറ്റുകളെ മാത്രം അനുകൂലിക്കുന്ന ഭരണകക്ഷിയായ ബിജെപിയുടെ തെറ്റായ സാമ്പത്തിക നയത്തിന്റെ ഫലമാണ് ഈ പതനം. ഐറിഷ് എയ്ഡ് ഏജന്‍സി കണ്‍സേണ്‍ വേള്‍ഡ് വൈഡും, ജര്‍മ്മന്‍ സംഘടനയായ വെല്‍റ്റ് ഹംഗര്‍ ഹില്‍ഫും സംയുക്തമായി തയ്യാറാക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍വേയില്‍ ഉള്‍പ്പെട്ട 121 രാജ്യങ്ങളില്‍ പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ അയല്‍രാജ്യങ്ങളെക്കാള്‍ താഴെ 107ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ഇന്ത്യയിലെ പട്ടിണിയും പോഷകാഹാരക്കുറവും ഏറെ ഗുരുതരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുന്‍ റിപ്പോര്‍ട്ടുകളിലും ഇന്ത്യയുടെ സ്ഥാനം താഴെയായിരുന്നുവെങ്കിലും ഇപ്രാവശ്യം മുന്‍പത്തേക്കാള്‍ ഏറെ താഴേക്ക് പോയിരിക്കുന്നു, ഇത് രാജ്യത്തിന് ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. 'വിശപ്പില്‍ നിന്ന് മോചനം' എന്ന എസ്ഡിപിഐയുടെ പ്രാഥമിക മുദ്രാവാക്യത്തിന്റെ പ്രസക്തി വര്‍ധിച്ചുവരികയാണ്. മാധ്യമങ്ങളെ സ്വാധീനിച്ച് പുറത്ത് വിടുന്ന ഊതിപ്പെരുപ്പിച്ച രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് കേവലം ഒരു തട്ടിപ്പാണ്. ആഗോള പട്ടിണി സൂചിക ഇത്തരം യാഥാര്‍ഥ്യങ്ങളെയും ബിജെപിയുടെ വികലമായ നയങ്ങളെയും തുറന്നുകാട്ടുകയാണ്. ഇന്ത്യയുടെ മോശം ആഗോള പട്ടിണി സൂചിക ഞെട്ടിപ്പിക്കുന്നതും അപകടകരവുമാണെന്നും പാവപ്പെട്ടവര്‍ക്ക് അനുകൂലമായ നയങ്ങള്‍ ഉണ്ടാക്കാനും പൗരന്മാര്‍ക്ക് തൊഴിലും ദിവസം രണ്ട് നേരമെങ്കിലും ഭക്ഷണവും ഉറപ്പാക്കാനാവശ്യമായ നടപടിയുണ്ടാകണമെന്നും ഫൈസല്‍ ഇസ്സുദ്ദീന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.