ഝലം നദിയിലെ ഉറി അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിട്ടെന്ന് റിപോര്‍ട്ട്

ശ്രീനഗര്‍: ഝലം നദിയിലെ ഉറി അണിക്കെട്ടില്‍ നിന്നും വെള്ളം തുറന്നുവിട്ടെന്ന് റിപോര്‍ട്ട്. ഇത് പാകിസ്താന്റെ നിയന്ത്രണത്തിലുള്ള കശ്മീരിലെ ചില പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ കാരണമായെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു. ഹത്തിയാന്‍ ബാല ജില്ലയിലെ ചില പ്രദേശങ്ങളിലാണ് വെള്ളം കയറിയിരിക്കുന്നത്. ജലനിരപ്പ് അതിവേഗം ഉയര്‍ന്നതിനാല്‍ പാകിസ്താന്റെ നിയന്ത്രണത്തിലുള്ള കശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഝലം നദിയുടെ പരിസരങ്ങളില്‍ നിന്ന് മാറാന്‍ ജില്ലാ ഭരകൂടം പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കി. കൂടുതല്‍ മഴ പെയ്തതിനാണ് അണക്കെട്ട് തുറന്നുവിട്ടതെന്നും റിപോര്‍ട്ടുകള്‍ പറയുന്നുണ്ട്.