പ്രതിസന്ധി പരിഹരിക്കാന്‍ തീവ്രശ്രമം; കല്‍ക്കരി ഗതാഗതത്തിനായി 753 ട്രെയിനുകള്‍ റദ്ദാക്കി

സ്‌റ്റോക്ക് ഉള്ള കല്‍ക്കരി എത്രയും വേഗം താപനിലയങ്ങളില്‍ എത്തിക്കുമെന്ന് കല്‍ക്കരി മന്ത്രാലയം അറിയിച്ചു. യുദ്ധ കാലാടിസ്ഥാനത്തില്‍ കല്‍ക്കരി എത്തിക്കാനായി മെയില്‍, എക്‌സ്പ്രസ്സ്, പാസഞ്ചര്‍ ട്രെയിനുകളടക്കം 753 ട്രെയിനുകള്‍ ഇന്ന് റദ്ദാക്കി.

Update: 2022-04-30 02:37 GMT

ന്യൂഡല്‍ഹി: രാജ്യത്തെ കല്‍ക്കരി ക്ഷാമം മൂലം ഉണ്ടായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഊര്‍ജിത ശ്രമം. സ്‌റ്റോക്ക് ഉള്ള കല്‍ക്കരി എത്രയും വേഗം താപനിലയങ്ങളില്‍ എത്തിക്കുമെന്ന് കല്‍ക്കരി മന്ത്രാലയം അറിയിച്ചു. യുദ്ധ കാലാടിസ്ഥാനത്തില്‍ കല്‍ക്കരി എത്തിക്കാനായി മെയില്‍, എക്‌സ്പ്രസ്സ്, പാസഞ്ചര്‍ ട്രെയിനുകളടക്കം 753 ട്രെയിനുകള്‍ ഇന്ന് റദ്ദാക്കി.

കല്‍ക്കരി നീക്കം വേഗത്തിലാക്കാന്‍ റെയില്‍വേ സജ്ജമാക്കിയിരിക്കുന്നത് 517 കല്‍ക്കരി വാഗണുകളാണ്. ഇവയുടെ ഗതാഗതം സുഗമവും വേഗത്തിലുമാക്കാന്‍ മെയ് എട്ടു വരെ യാത്രാ ട്രെയിനുകളുടെ റദ്ദാക്കല്‍ തുടരുമെന്നാണ് അറിയിപ്പ്. സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 713 ട്രിപ്പുകളും വടക്കന്‍ റെയില്‍വേയില്‍ 40 ട്രിപ്പുകളുമാണ് ഇതുവരെ റദ്ദാക്കിയത്. മണ്‍സൂണിന് മുന്‍പ് കൂടൂതല്‍ കല്‍ക്കരി സ്‌റ്റോക്ക് താപ വൈദ്യുതി നിലയങ്ങളില്‍ എത്തിക്കാനാണ് തീരുമാനം.

Tags:    

Similar News