വയനാട് മൂളിത്തോടില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കൊന്ന് മൃതദേഹം ബാഗിലാക്കി വലിച്ചെറിഞ്ഞയാള്‍ പിടിയില്‍

Update: 2025-01-31 17:38 GMT
വയനാട് മൂളിത്തോടില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കൊന്ന് മൃതദേഹം ബാഗിലാക്കി വലിച്ചെറിഞ്ഞയാള്‍ പിടിയില്‍

കല്‍പ്പറ്റ: ഇതരസംസ്ഥാന തൊഴിലാളിയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി മുറിച്ച് ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വയനാട് വെള്ളമുണ്ടയിലാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശ് സ്വദേശി മുഖീബ്(25) ആണ് കൊല്ലപ്പെട്ടതെന്ന് പോലിസ് അറിയിച്ചു. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് ആരിഫിനെ(38) കസ്റ്റഡിയിലെടുത്തു.


 വെള്ളിനാടി എന്ന സ്ഥലത്ത് വെച്ച് മുഖീബിനെ കൊന്ന ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് രണ്ടു ബാഗുകളിലാക്കി ഓട്ടോറിക്ഷയില്‍ വെള്ളമുണ്ടയിലേക്ക് കൊണ്ടുവരുകയായിരുന്നു. മൂളിത്തോട് പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് ഇയാള്‍ ബാഗുകള്‍ എറിയുന്നത് കണ്ട് സംശയം തോന്നിയ ഓട്ടോറിക്ഷാ െ്രെഡവര്‍ അതിഥി തൊഴിലാളിയെ തടഞ്ഞുവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് പോലിസില്‍ വിവരമറിയിച്ചു. പോലിസ് നടത്തിയ പരിശോധനയില്‍ രണ്ട് ബാഗുകളും കണ്ടെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്ന് വരികയാണ്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്താലാണ് കൊലയെന്ന് പോലിസ് സൂചന നല്‍കി.

Similar News