ഗസയിലെ മീന്‍പിടിത്തക്കാര്‍ക്കും കര്‍ഷകര്‍ക്കും നേരെ വെടിയുതിര്‍ത്ത് ഇസ്രായേല്‍ സൈന്യം

വ്യാഴാഴ്ച രാവിലെ ഗസാ മുനമ്പിലാണ് സയണിസ്റ്റ് സൈന്യം ആക്രമണം നടത്തിയത്.

Update: 2020-12-10 17:07 GMT

ഗസാ സിറ്റി: ഇസ്രായേല്‍ അധിനിവേശ സേന (ഐഒഎഫ്) ഫലസ്തീന്‍ മത്സ്യത്തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും നേരെ വെടിവയ്പ്പ് നടത്തി. വ്യാഴാഴ്ച രാവിലെ ഗസാ മുനമ്പിലാണ് സയണിസ്റ്റ് സൈന്യം ആക്രമണം നടത്തിയത്.

ഇസ്രായേല്‍ പടക്കപ്പലുകള്‍ മത്സ്യത്തൊഴിലാളികള്‍ക്കും അവരുടെ ബോട്ടുകള്‍ക്കും നേരെ വെടിയുതിര്‍ക്കുകയും അവരില്‍ ചിലരെ ഗസയുടെ വടക്കന്‍ തീരത്ത് നിന്ന് ഓടിക്കുകയും കരയിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, അതിര്‍ത്തി വേലിക്ക് പിന്നിലുള്ള ഇസ്രയേല്‍ സൈന്യം സൈനിക പോസ്റ്റുകളില്‍ നിന്ന് കാര്‍ഷിക ഭൂമികളിലേക്കും ഗാസയുടെ കിഴക്ക് കര്‍ഷകരിലേക്കും, പ്രത്യേകിച്ച് ഖാന്‍ യൂനിസിന്റെയും മധ്യ പ്രവിശ്യയുടെയും കിഴക്ക് കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഇരു സംഭവങ്ങളിലും ആര്‍ക്കും പരിക്കില്ല.


Tags:    

Similar News