സൗദി പ്രതിരോധ മന്ത്രി ഇറാനില്‍; ആണവ പദ്ധതിയുടെ വിവരം കൈമാറാന്‍ തയ്യാറെന്ന് ആയത്തുല്ല അലി ഖാംനഈ

Update: 2025-04-18 01:11 GMT
സൗദി പ്രതിരോധ മന്ത്രി ഇറാനില്‍; ആണവ പദ്ധതിയുടെ വിവരം കൈമാറാന്‍ തയ്യാറെന്ന് ആയത്തുല്ല അലി ഖാംനഈ

തെഹ്‌റാന്‍: ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ സൗദിയുമായി പങ്കുവയ്ക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. ഇന്നലെ ഇറാനില്‍ എത്തിയ സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാനെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

'' ഇറാനും സൗദിയും തമ്മിലുള്ള ബന്ധം ഇരുരാജ്യങ്ങള്‍ക്കും ഗുണമാവുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ചില മേഖലകളില്‍ സൗദി അറേബ്യയെ സഹായിക്കാന്‍ ഇറാന്‍ തയ്യാറാണ്. മറ്റുള്ളവരെ ആശ്രയിക്കുന്നതിനേക്കാള്‍ നല്ലത് പ്രദേശത്തെ സഹോദരങ്ങള്‍ പരസ്പരം സഹകരിക്കുകയും സഹായിക്കുകയും ചെയ്യുന്നതാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് എതിരായ ശക്തികളുണ്ട്. അതിനെയെല്ലാം മറികടക്കണം. ഞങ്ങള്‍ അതിന് തയ്യാറാണ്.''-ആയത്തുല്ല അലി ഖാംനഈ പറഞ്ഞു. ഇറാന്റെ സായുധ സേനാ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ഹുസൈന്‍ ബാഗേരിയും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇറാനുമായുള്ള ബന്ധം വികസിപ്പിക്കാനാണ് തെഹ്‌റാനില്‍ എത്തിയതെന്ന് സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

Similar News