ഇസ്രായേലിനെ അച്ചടക്കം പഠിപ്പിക്കാന്‍ ഇറാന് അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം
തെഹ്‌റാന്‍: ഫലസ്തീന്‍ മുന്‍ പ്രധാനമന്ത്രിയും ഹമാസ് മേധാവിയുമായ ഇസ്മാഈല്‍ ഹനിയ്യയെ തങ്ങളുടെ തലസ്ഥാനമായ തെഹ്‌റാനില്‍ വച്ച് ഇസ്രായേല്‍ കൊലപ്പെടുത്തിയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് നാസര്‍ കനാനി. ദേശീയ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാനുള്ള അവകാശം ഇറാന്‍ ഭരണകൂടത്തില്‍ നിക്ഷിപ്തമാണ്. ഇത് ലംഘിച്ച ഇസ്രായേലിനെ അച്ചടക്കം പഠിപ്പിക്കാനും അവരുടെ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാനും തെഹ്‌റാന് അവകാശമുണ്. എന്നാല്‍, മേഖലയില്‍ സംഘര്‍ഷം വ്യാപിപ്പിക്കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നില്ല. മേഖലയില്‍ അസ്ഥിരത ഇല്ലാതാക്കാന്‍ ഇസ്രായേലിനെ ശിക്ഷിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാനും ലെബനാനിലെ ഹിസ്ബുല്ലയും 48 മണിക്കൂറിനകം ഇസ്രായേലിനു തിരിച്ചടി നല്‍കുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യുകെ എന്നിവ ഉള്‍പ്പെടുന്ന ജി 7 അംഗങ്ങളുടെ യോഗത്തിലാണ് യുഎസിന്റെ മുന്നറിയിപ്പ്.