ഖാസിം സുലൈമാനി വധത്തിന് അമേരിക്കന്‍ മണ്ണില്‍വച്ച് തിരിച്ചടിക്കും: ഭീഷണിയുമായി ഇറാന്‍

2020 ജനുവരി 3ന് യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തെഹ്‌റാന്‍ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങിലാണ് ഇസ്മായില്‍ ഘാനിയുടെ ഭീഷണി.

Update: 2021-01-03 06:16 GMT

തെഹ്‌റാന്‍: ഖാസിം സുലൈമാനിയുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് ഭീഷണി ആവര്‍ത്തിച്ച് ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) ഖുദ്‌സ് ഫോഴ്‌സിന്റെ കമാന്‍ഡര്‍ ഇസ്മായില്‍ ഘാനി.2020 ജനുവരി 3ന് യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തെഹ്‌റാന്‍ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങിലാണ് ഇസ്മായില്‍ ഘാനിയുടെ ഭീഷണി.

ലോകത്തിലെ ഏറ്റവും ക്രൂരരായ മനുഷ്യരാണ് ഷഹീദ് സുലൈമാനിയെ വധിച്ചത്. കൊലപാതകത്തിന് ഉത്തരവിട്ടത് ട്രംപാണെന്നും അദ്ദേഹം ആരോപിച്ചു. 'അമേരിക്ക നടത്തിയ കുല്‍സിത പ്രവര്‍ത്തികള്‍ കാരണം കുദ്‌സ് സേനയുടേയും പ്രതിരോധ സേനയുടെയും പാത ഒരിഞ്ച് പോലും മാറില്ല. ഈ കുറ്റകൃത്യത്തിന് നിങ്ങളുടെ വീട്ടില്‍ (യുഎസില്‍)വച്ച് പോലും മറുപടി നല്‍കാന്‍ ആളുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2020ന്റെ തുടക്കത്തില്‍, ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് വച്ചാണ് വ്യോമാക്രമണത്തിലൂടെ യുഎസ് സുലൈമാനിയെ വധിച്ചത്.

Tags:    

Similar News