ഇറാഖിലെ മാര്‍ക്കറ്റില്‍ സ്‌ഫോടനം; 18 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്കു പരിക്ക്

Update: 2021-07-19 19:26 GMT

ബാഗ് ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ തിങ്കളാഴ്ചയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ എഎഫ്പിയോട് പറഞ്ഞു. ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ക്കു മുന്നോടിയായി കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനെത്തിയ ഷിയാ മേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്. കിഴക്കന്‍ ബാഗ്ദാദിലെ സദര്‍ സിറ്റിയിലെ വോഹൈലത്ത് മാര്‍ക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്. പ്രാദേശികമായി നിര്‍മ്മിച്ച ഐഇഡി ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റാഖ് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

    18 പേരെങ്കിലും കൊല്ലപ്പെട്ടതായും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ എഎഫ്പിയോട് പറഞ്ഞു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ബാഗ്ദാദ് ഓപറേഷന്‍ കമാന്‍ഡ്, സംയുക്ത സൈനിക, ആഭ്യന്തര മന്ത്രാലയ സുരക്ഷാ സമിതി അറിയിച്ചു. ഇക്കഴിഞ്ഞ ജനുവരിയില്‍ ബാഗ്ദാദിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ 32 പേര്‍ കൊല്ലപ്പെട്ട ഇരട്ട സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ് ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തുിരുന്നു.

Iraq Market Blast Kills At Least 18, Several Wounded: Security Official

Tags:    

Similar News