കൊറോണ വൈറസ്: പരിശോധനയ്ക്കു വിധേയമാകാന്‍ മുസ്‌ലിംകളോട് ആവശ്യപ്പെട്ട് ഫത്‌വ

. രോഗം മറച്ചുവയ്ക്കുന്നത് അനുവദിനീയ്യമല്ല. ആളുകള്‍ക്ക് ചികില്‍സയും പരിശോധനയും ലഭിക്കുന്നില്ലെങ്കില്‍ അത് ശരീഅത്ത് നിയമത്തിന് വിരുദ്ധമാണെന്നും ദാറുല്‍ ഉലൂം ഫറംഗി മഹലിന്റെ മൗലാന ഖാലിദ് റാഷിദ് ഫറംഗി മഹാലി പുറപ്പെടുവിച്ച ഫത്വയില്‍ പറയുന്നു

Update: 2020-04-03 07:16 GMT

ലക്‌നോ: കൊറോണ വൈറസ് ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ പരിശോധന നടത്തുകയും ചികില്‍സ തേടുകയും വേണമെന്ന് ഇസ്‌ലാംമത വിശ്വാസികളോട് ആവശ്യപ്പെട്ട് പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്റെ ഫത്വ (മതവിധി). രോഗം മറച്ചുവയ്ക്കുന്നത് അനുവദിനീയ്യമല്ല. ആളുകള്‍ക്ക് ചികില്‍സയും പരിശോധനയും ലഭിക്കുന്നില്ലെങ്കില്‍ അത് ശരീഅത്ത് നിയമത്തിന് വിരുദ്ധമാണെന്നും ദാറുല്‍ ഉലൂം ഫറംഗി മഹലിന്റെ മൗലാന ഖാലിദ് റാഷിദ് ഫറംഗി മഹാലി പുറപ്പെടുവിച്ച ഫത്വയില്‍ പറയുന്നു.

ഇസ്‌ലാമില്‍ ഒരു മനുഷ്യന്റെ ജീവന്‍ രക്ഷിക്കുന്നത് പലരുടെയും ജീവന്‍ രക്ഷിക്കുന്നതിനു തുല്യമാണെന്ന് ഊന്നിപ്പറയുന്ന ഫത്‌വയില്‍ കൊറോണ വൈറസ് ലക്ഷണങ്ങളുള്ളവര്‍ ഉടന്‍ പരിശോധനയ്ക്കു വിധേയമാവണമെന്നും ആവശ്യപ്പെടുന്നു.

ഇന്ത്യയില്‍ കുറഞ്ഞത് 50 പേരും ലോകമെമ്പാടുമുള്ള ആയിരങ്ങളുടേയും ജീവന്‍ അപഹരിച്ച കൊറോണ വൈറസ് പടരാതിരിക്കാന്‍ രാജ്യവ്യാപകമായി 21 ദിവസത്തെ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതിനിടയിലാണ് ഫത്‌വ.

രോഗം പടരാതിരിക്കാന്‍ പള്ളികളിലെ സംഘടിത പ്രാര്‍ഥനകള്‍ ഒഴിവാക്കാനും നിലവിലെ സാഹചര്യത്തില്‍ ആഴ്ചതോറുമുള്ള വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ ഉള്‍പ്പെടെയുള്ള പ്രാര്‍ത്ഥനകള്‍ നിര്‍ത്തിവയ്ക്കാനും പ്രമുഖ പണ്ഡിതര്‍ വിശ്വാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

Tags:    

Similar News