അബ്ബാസ് വിരുദ്ധ പ്രക്ഷോഭം: ഫലസ്തീന്‍ അഭിഭാഷകനെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തു

റാമല്ലയില്‍ ഫലസ്തീന്‍ അതോറിറ്റിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ കിഴക്കന്‍ ജറുസലേമിലെ ഇസ്രായേലി ചെക്ക് പോയിന്റില്‍ വെച്ച് ഞായറാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹത്തെ ഇസ്രായേല്‍ സൈന്യം കസ്റ്റഡിയിലെടുത്തത്.

Update: 2021-07-05 11:56 GMT

വെസ്റ്റ്ബാങ്ക്: ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിനെതിരെ അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിനു പിന്നാലെ ഫലസ്തീന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും നിയമജ്ഞനുമായ ഫരീദ് അല്‍ അത്‌റാഷിനെ ഇസ്രായേല്‍ സേന അറസ്റ്റ് ചെയ്തു.

അദ്ദേഹത്തിന്റെ സംഘടനയായ മനുഷ്യാവകാശ സ്വാതന്ത്ര്യ കമ്മീഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്. റാമല്ലയില്‍ ഫലസ്തീന്‍ അതോറിറ്റിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ കിഴക്കന്‍ ജറുസലേമിലെ ഇസ്രായേലി ചെക്ക് പോയിന്റില്‍ വെച്ച് ഞായറാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹത്തെ ഇസ്രായേല്‍ സൈന്യം കസ്റ്റഡിയിലെടുത്തത്.

ഫലസ്തീന്‍ അതോറിറ്റിക്കെതിരെ റാമല്ലയില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത് മടങ്ങവെയായിരുന്നു അറസ്റ്റ്. തുടര്‍ന്ന് അദ്ദേഹത്തെ ഇസ്രായേലിലെ ഹദ്ദാഷ് ആശുപത്രിയിലേക്ക് മാറ്റി.

പിന്നീട് ഇസ്രായേല്‍ കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ പൊലിസ് ചോദ്യം ചെയ്യുകയാണെന്നും അദ്ദേഹത്തെ എന്തിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് വ്യക്തമല്ലെന്നും അത്‌റാഷിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. അദ്ദേഹത്തെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്നും വിവിധ മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടു. അതേസമയം, ഇക്കാര്യത്തില്‍ ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags:    

Similar News