വെസ്റ്റ് ബാങ്കില്‍നിന്നുള്ള ഫലസ്തീനികള്‍ക്ക് അല്‍ അഖ്‌സയില്‍ പ്രവേശനം നിഷേധിച്ച് ഇസ്രായേല്‍
അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍നിന്ന് ജറുസലേമിലേക്ക് നയിക്കുന്ന റോഡുകളിലെ സൈനിക ചെക്ക്‌പോസ്റ്റുകളില്‍ അതിരാവിലെ മുതല്‍ ഫലസ്തീനികളുടെ നീണ്ട നിര ദൃശ്യമായിരുന്നു. എന്നാല്‍, പരിമിതമായ ആളുകളെ മാത്രമേ ഇസ്രായേല്‍ അധിനിവേശ അധികൃതര്‍ ജറുസലേമിലേക്ക് പോവാന്‍ അനുവദിച്ചുള്ളുവെന്ന് അനദോളു റിപോര്‍ട്ട് ചെയ്തു.
ജറുസലേം: പുണ്യ റമദാനിലെ മൂന്നാമത്തെ വെള്ളിയാഴ്ച അല്‍ അഖ്‌സാ മസ്ജിദിലെ പ്രാര്‍ഥനയില്‍ പങ്കെടുക്കാനെത്തിയ വെസ്റ്റ്ബാങ്കില്‍നിന്നുള്ള ഫലസ്തീനികളെ ജറുസലേമില്‍ പ്രവേശിക്കുന്നതില്‍നിന്ന് തടഞ്ഞ് ഇസ്രായേല്‍ അധിനിവേശ പോലിസ്. വാര്‍ത്താ ഏജന്‍സിയായ അനദൊളുവാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.
അല്‍അക്‌സ പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൊറോണ വൈറസിനെതിരായ കുത്തിവയ്പ് എടുക്കണമെന്ന് ഇസ്രായേല്‍ അടുത്തിടെ നിഷ്‌ക്കര്‍ഷിച്ചിരുന്നു. വാക്‌സിന്‍ ക്ഷാമം രൂക്ഷമായ വെസ്റ്റ് ബാങ്കില്‍, നിലവില്‍ വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ക്കും പ്രായമായവര്‍ക്കും മാത്രമായി കുത്തിവയ്പ് പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍നിന്ന് ജറുസലേമിലേക്ക് നയിക്കുന്ന റോഡുകളിലെ സൈനിക ചെക്ക്‌പോസ്റ്റുകളില്‍ അതിരാവിലെ മുതല്‍ ഫലസ്തീനികളുടെ നീണ്ട നിര ദൃശ്യമായിരുന്നു. എന്നാല്‍, പരിമിതമായ ആളുകളെ മാത്രമേ ഇസ്രായേല്‍ അധിനിവേശ അധികൃതര്‍ ജറുസലേമിലേക്ക് പോവാന്‍ അനുവദിച്ചുള്ളുവെന്ന് അനദോളു റിപോര്‍ട്ട് ചെയ്തു.
നിരവധി വര്‍ഷങ്ങളായി, അല്‍അക്‌സാ പള്ളിയിലെ പ്രാര്‍ത്ഥനകള്‍ കിഴക്കന്‍ ജറുസലേം നിവാസികള്‍ക്കും ഇസ്രായേലിലെ അറബ് പ്രദേശങ്ങളിലുള്ളവര്‍ക്കും പ്രത്യേക പെര്‍മിറ്റുകള്‍ നേടുന്ന വളരെക്കുറച്ച് വെസ്റ്റ് ബാങ്കില്‍നിന്നുള്ള പലസ്തീനികള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. മാത്രമല്ല, ഗസാ നിവാസികള്‍ക്ക് വിശുദ്ധ കേന്ദ്രത്തിലേക്ക് പ്രവേശനം പൂര്‍ണമായി നിഷേധിച്ചിരിക്കുകയാണ്.