വടക്കന്‍ ഗസയില്‍ കുടിയേറാന്‍ തയ്യാറെടുത്ത് ജൂതന്‍മാര്‍

ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ടിയുടെ പത്ത് എംപിമാരാണ് ഇതിന് നേതൃത്വം നല്‍കുക.

Update: 2024-10-20 05:24 GMT

ഗസ: വടക്കന്‍ ഗസയില്‍ കുടിയേറാന്‍ തയ്യാറെടുത്ത് ജൂതന്‍മാര്‍. കഴിഞ്ഞ ദിവസം 73 ഫലസ്തീനികളെ ബോംബിട്ടു കൊന്ന ബൈത്ത് ലഹിയ പ്രദേശത്താണ് ജൂതന്‍മാരെ കുടിയിരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി വടക്കന്‍ ഗസയിലേക്ക് നിരീക്ഷണ സംഘത്തെ അയക്കും. ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ടിയുടെ പത്ത് എംപിമാരാണ് ഇതിന് നേതൃത്വം നല്‍കുക. ഗസ തങ്ങളുടെ പൂര്‍വ്വികരുടെ ഭൂമിയാണെന്ന് ഇസ്രായേലി സര്‍ക്കാര്‍ അംഗവും എംപിയുമായ ലിമോര്‍ സണ്‍ ഹര്‍ മെലെച്ച് പറഞ്ഞു.

Tags:    

Similar News