ഇസ്രായേല്‍ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് തിരിച്ചടി; തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അറബ് പാര്‍ട്ടിക്കുള്ള വിലക്ക് റദ്ദാക്കി സുപ്രിം കോടതി
ഇസ്രായേലി ദേശീയ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അറബ് പാര്‍ട്ടികളെ അയോഗ്യരാക്കാനുള്ള ഇസ്രായേല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ (സിഇസി) തീരുമാനം ഇസ്രായേല്‍ സുപ്രിം കോടതി റദ്ദാക്കിയതായി ഇസ്രായേലിലെ അറബ് ന്യൂനപക്ഷ അവകാശങ്ങള്‍ക്കായുള്ള ലീഗല്‍ സെന്റര്‍ (അദാല) പ്രസ്താവനയില്‍ പറഞ്ഞു.
തെല്‍ അവീവ്:നവംബര്‍ 1ന് നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍നിന്ന് അറബ് പാര്‍ട്ടിയായ നാഷണല്‍ ഡെമോക്രാറ്റിക് അസംബ്ലിക്കുള്ള (ബലദ്) വിലക്ക് നീക്കി ഇസ്രായേല്‍ സുപ്രിം കോടതി. ഇസ്രായേലി ദേശീയ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അറബ് പാര്‍ട്ടികളെ അയോഗ്യരാക്കാനുള്ള ഇസ്രായേല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ (സിഇസി) തീരുമാനം ഇസ്രായേല്‍ സുപ്രിം കോടതി റദ്ദാക്കിയതായി ഇസ്രായേലിലെ അറബ് ന്യൂനപക്ഷ അവകാശങ്ങള്‍ക്കായുള്ള ലീഗല്‍ സെന്റര്‍ (അദാല) പ്രസ്താവനയില്‍ പറഞ്ഞു. 25ാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ബലദിനെ അയോഗ്യരാക്കാന്‍ സെപ്റ്റംബര്‍ 29ന് സിഇസി അഭിപ്രായം തേടിയിരുന്നു. ബലദിന് വേണ്ടി അദാലയാണ് അപ്പീല്‍ നല്‍കിയത്.