ഗസയില്‍ ടാങ്ക് ഡ്രൈവറായ ഇസ്രായേലി സൈനികനെ വെടിവച്ചു കൊന്നു; മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്

Update: 2025-04-25 04:21 GMT
ഗസയില്‍ ടാങ്ക് ഡ്രൈവറായ ഇസ്രായേലി സൈനികനെ വെടിവച്ചു കൊന്നു; മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്

തെല്‍അവീവ്: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈനികനെ വെടിവച്ചു കൊന്നു. പതിനാലാം സായുധ ബ്രിഗേഡിലെ ടാങ്ക് ഡ്രൈവറായ മാസ്റ്റര്‍ സര്‍ജന്റ് അസാഫ് കാഫ്രിയാണ് കൊല്ലപ്പെട്ടത്.ബെയ്ത്ത് ഹാനൂന്‍ പ്രദേശത്തെ സൈനിക ക്യാംപിന് മുന്നിലിട്ടാണ് സ്‌നൈപ്പര്‍ തോക്ക് ഉപയോഗിച്ച് അസാഫിനെ വെടിവച്ചു കൊന്നതെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഇതിന് ശേഷം ടാങ്കിന് നേരെ മിസൈല്‍ ആക്രമണം നടന്നു. അതിലാണ് മൂന്നു സൈനികര്‍ക്ക് പരിക്കേറ്റത്.


Similar News