ഗസയില്‍ പട്ടിണി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ഇസ്രായേലില്‍ പ്രതിഷേധം

Update: 2025-04-25 04:06 GMT
ഗസയില്‍ പട്ടിണി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ഇസ്രായേലില്‍ പ്രതിഷേധം

തെല്‍അവീവ്: ഗസ മുനമ്പില്‍ പട്ടിണി അടിച്ചേല്‍പ്പിക്കുന്നതിനെതിര ഇസ്രായേലില്‍ പ്രതിഷേധം. പട്ടിണിക്കിടുന്നത് യുദ്ധക്കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.



ഇന്നലെ രാവിലെ മുതല്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ 60ല്‍ അധികം പേര്‍ ഗസയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വടക്കന്‍ ഗസയിലെ ജബാലിയയില്‍ ഒരു കുടുംബത്തിലെ 12 പേര്‍ ഒരുമിച്ചും കൊല്ലപ്പെട്ടു. മാര്‍ച്ച് 18ന് ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് ശേഷം ഇസ്രായേല്‍ 1, 978 ഫലസ്തീനികളെ കൊലപ്പെടുത്തിയിട്ടുണ്ട്.

Similar News