ജാമിഅ മില്ലിയ തിങ്കളാഴ്ച വീണ്ടും തുറക്കും
മാറ്റിവച്ച പരീക്ഷകള്‍ ഒമ്പതാം തീയതി മുതല്‍ ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ബിരുദ വിഭാഗങ്ങളുടെ പരീക്ഷകള്‍ ജനുവരി പതിനാറിനും ആരംഭിക്കും.
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കു തുടക്കമിടുകയും പോലിസ് വന്‍ അതിക്രമം അഴിച്ചുവിടുകയും ചെയ്ത ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാല വരുന്ന ആറാം തിയ്യതി (തിങ്കളാഴ്ച) വീണ്ടും തുറന്ന് പ്രവര്‍ത്തിക്കും. മാറ്റിവച്ച പരീക്ഷകള്‍ ഒമ്പതാം തീയതി മുതല്‍ ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ബിരുദ വിഭാഗങ്ങളുടെ പരീക്ഷകള്‍ ജനുവരി പതിനാറിനും ആരംഭിക്കും.
പൗരത്വ നിയമഭേദഗതിക്ക് എതിരായ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് നേരെ പോലിസ് ലാത്തിചര്‍ജ് നടന്നതിന് പിന്നാലെ ക്രിസ്മസ് അവധി നേരത്തെയാക്കി കാംപസ് അടച്ചിരുന്നു. ദേശീയ നേതാക്കളടക്കം ക്യാംപസിലെത്തി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനൊപ്പം അണിനിരന്നിരുന്നു. സമൂഹത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയിരുന്നു.
ഡിസംബര്‍ 13നായിരുന്നു സര്‍വകലാശാലയില്‍ പോലീസ് അതിക്രമം അഴിച്ചുവിട്ടത്. അനുമതിയില്ലാതെ കാംപസിനകത്ത് പ്രവേശിച്ച പോലിസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ക്രൂര മര്‍ദനം അഴിച്ചുവിടുകയും കാംപസിനകം അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു.