''ലവ് ജിഹാദ്'' ആരോപിച്ച് മുസ്‌ലിം യുവാവിന്റെ വീടിന് തീയിട്ടു, പോലിസ് വാഹനങ്ങള്‍ തകര്‍ത്തു

Update: 2025-04-29 13:34 GMT
ലവ് ജിഹാദ് ആരോപിച്ച് മുസ്‌ലിം യുവാവിന്റെ വീടിന് തീയിട്ടു, പോലിസ് വാഹനങ്ങള്‍ തകര്‍ത്തു

റാഞ്ചി: ഹിന്ദുസ്ത്രീയെ വിവാഹം കഴിച്ച മുസ്‌ലിം യുവാവിന്റെ വീടിനും കടയ്ക്കും ഹിന്ദുത്വര്‍ തീയിട്ടു. ജാര്‍ഖണ്ഡിലെ സാറായ്‌കെല ജില്ലയിലെ ജിമ്രി ഗ്രാമത്തില്‍ ശനിയാഴ്ച്ചയാണ് സംഭവം. അക്രമികള്‍ തടയാന്‍ എത്തിയ പോലിസിനു നേരെയും ആക്രമണമുണ്ടായി. രണ്ടു പോലിസ് വാഹനങ്ങള്‍ അക്രമികള്‍ തകര്‍ത്തു. ഒടുവില്‍ ആകാശത്തേക്ക് വെടിവച്ച് മുന്നറിയിപ്പ് നല്‍കിയാണ് പോലിസ് അക്രമികളെ തുരത്തിയത്.

ഹിന്ദുത്വരുടെ പരാതിയില്‍ മുസ്‌ലിം യുവാവിനെതിരെ പോലിസ് കേസെടുത്തു. എന്നാല്‍, സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ യുവാവിനെ വിവാഹം കഴിച്ചതെന്ന് റിത മഹാതോ എന്ന യുവതി പറഞ്ഞു. ഇനി മുതല്‍ താന്‍ ഫിസ ഖാതൂന്‍ എന്നാണ് അറിയപ്പെടുകയെന്നും തന്നെ ആരും ഭീഷണിപ്പെടുത്തിയില്ലെന്നും അവര്‍ മജിസ്‌ട്രേറ്റിനെ അറിയിച്ചു. എന്നാല്‍, ബലം പ്രയോഗിച്ചുള്ള മതപരിവര്‍ത്തനമാണ് നടന്നതെന്നും പോലിസ് നടപടി സ്വീകരിക്കണമെന്നും ബിജെപി നേതാവ് ബാബുലാല്‍ മറാണ്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു.

Similar News