ജോണി നെല്ലൂര്‍ കേരളാ കോണ്‍ഗ്രസ് വിട്ടു; ബിജെപിയുടെ ക്രൈസ്തവ പാര്‍ട്ടിയിലേക്കെന്ന് സൂചന
അതേസമയം, വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നും ദശീയ തലത്തില്‍ നില്‍ക്കുന്ന ഒരു ദേശീയ മതേതര പാര്‍ട്ടി രൂപീകരിക്കുമെന്ന് പാര്‍ട്ടി വിട്ട ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജോണി നെല്ലൂര്‍ പറഞ്ഞു. വന്ദേഭാരത് ഫഌഗ് ഓഫ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ എത്തുന്നതിനു മുമ്പ് പ്രഖ്യാപനമുണ്ടാവുമെന്നാണ് റിപോര്‍ട്ട്. കര്‍ഷകര്‍ക്കു വേണ്ടി ശബ്ദിക്കുന്ന ദേശീയ കാഴ്ചപ്പാടുള്ള പാര്‍ട്ടി ആവശ്യമാണെന്ന ചിന്തയാണ് പുതിയ പാര്‍ട്ടി എന്ന ആശയത്തിലേക്ക് പ്രേരിപ്പിച്ചത്. എല്ലാ സമുദായത്തില്‍പ്പെട്ട ആളുകളുമായി മതേതര പാര്‍ട്ടി രൂപീകരിക്കും. ആദ്യം െ്രെകസ്തവരുമായി യോഗം ചേര്‍ന്നു. പിന്നീട് രാഷ്ട്രീയ പാര്‍ട്ടിയായി രൂപീകരിക്കണമെന്ന് തീരുമാനിച്ചപ്പോള്‍ ക്രൈസ്തവര്‍ക്കു പുറമേ മറ്റു സംഘടനകളിലെ ആളുകളുമായി ചേര്‍ന്ന് ഒരു ദേശീയ പാര്‍ട്ടി രൂപീകിരിക്കാന്‍ തീരുമാനിച്ചു. സിപിഐ, സിപിഎം, മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍നിന്നുള്ള അംഗങ്ങളും പുതിയ പാര്‍ട്ടിയുടെ ഭാഗമാവുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.