പണവും മദ്യവും സൗജന്യങ്ങളും വോട്ടര്‍മാരെ സ്വാധീനിക്കുന്നുവെന്ന് സര്‍വേ

അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസ് നടത്തിയ സര്‍വേ പ്രകാരം 40 ശതമാനം പേരും ഈ അഭിപ്രായക്കാരാണ്.

Update: 2019-03-27 03:06 GMT

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിതരണം ചെയ്യുന്ന പണവും മദ്യവും മറ്റ് സൗജന്യങ്ങളും ആര്‍ക്ക് വോട്ട് ചെയ്യണമെന്നതിനെ സ്വാധീനിക്കുമെന്ന് സര്‍വേ. അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസ് നടത്തിയ സര്‍വേ പ്രകാരം 40 ശതമാനം പേരും ഈ അഭിപ്രായക്കാരാണ്. 32 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 534 ലോക്‌സഭാ മണ്ഡലങ്ങളിലാണ് സര്‍വേ നടത്തിയത്. 2.73 ലക്ഷം പേര്‍ സര്‍വേയില്‍ പങ്കെടുത്തു. സ്ഥാനാര്‍ഥിയുടെ ജാതിയും മതവും തങ്ങളുടെ വോട്ടിനെ സ്വാധീനിക്കാറുള്ളതായി 48 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

ഭീകരത, സൈനിക ശേഷി തുടങ്ങിയവയേക്കാള്‍ തൊഴില്‍, അടിസ്ഥാന സൗകര്യങ്ങള്‍(ആശുപത്രികള്‍, കുടിവെള്ളം, റോഡ്) എന്നിവയ്ക്കാണ് വോട്ടര്‍മാരില്‍ ഭൂരിഭാഗവും പ്രാധാന്യം നല്‍കുന്നത്. പ്രധാന വിഷയങ്ങളില്‍ നിലവിലുള്ള സര്‍ക്കാരിന്റെ പ്രകടനം ശരാശരിയിലും താഴെയാണെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. 2018 ഒക്ടോബറിനും ഡിസംബറിനും ഇടയിലാണ് സര്‍വേ നടത്തിയത്. 

Tags:    

Similar News