ജനറല്‍ സെക്രട്ടറിയുടെ ലൈംഗിക വീഡിയോ ചാറ്റ്; മാധ്യമപ്രവര്‍ത്തകരായ മദന്‍ രവിചന്ദ്രനെയും വെന്‍ബയെയും ബിജെപി പുറത്താക്കി
നിരവധി ബിജെപി നേതാക്കളുടെ ക്ലിപ്പുകള്‍ തന്റെ കൈവശമുണ്ടെന്നും പിന്നീട് പുറത്തിറക്കുമെന്നും പുറത്താക്കിയതിന് പിന്നാലെ രവിചന്ദ്രന്‍ പറഞ്ഞു.
ചെന്നൈ: മാധ്യമപ്രവര്‍ത്തകരായ മദന്‍ രവിചന്ദ്രനെയും വെന്‍ബയെയും പുറത്താക്കിയതായി ബിജെപി തമിഴ്‌നാട് ഘടകം. വനിതാ പ്രവര്‍ത്തകയുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി നടത്തിയ ലൈംഗിക വീഡിയോ ചാറ്റ് പുറത്ത് വിട്ടതിന് പിന്നാലെയാണ് നടപടി.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ തമിഴ്‌നാട് ഘടകം ജനറല്‍ സെക്രട്ടറി കെടി രാഘവന്‍ രാജിവച്ചിരുന്നു. നിരവധി ബിജെപി നേതാക്കളുടെ ക്ലിപ്പുകള്‍ തന്റെ കൈവശമുണ്ടെന്നും പിന്നീട് പുറത്തിറക്കുമെന്നും പുറത്താക്കിയതിന് പിന്നാലെ രവിചന്ദ്രന്‍ പറഞ്ഞു.
പാര്‍ട്ടി അധ്യക്ഷന്‍ കെ അണ്ണാമലയുമായി മദന്‍ രവിചന്ദ്രന്‍ കൂടിക്കാഴ്ച നടത്തി. ബിജെപി സംസ്ഥാന സെക്രട്ടറി മലര്‍ക്കൊടിയുടെ നേതൃത്വത്തിലുള്ള അന്വേഷണസമതിയുമായി സഹകരിക്കുമെന്ന് അദ്ദേഹം അറിയിച്ചതായി ബിജെപി ഘടകം വ്യക്തമാക്കി. പാര്‍ട്ടി തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് രവിചന്ദ്രനെയുെ വെന്‍ബയെയും പുറത്താക്കിയതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി
മദന്‍ രവിചന്ദ്രന്‍ അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്. പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിരുന്ന മദന്‍ പിന്നീട് സ്വന്തമായി യുട്യൂബ് ചാനല്‍ തുടങ്ങുകയായിരുന്നു