സ്വര്‍ണക്കടത്ത് കേസ്: സ്വന്തം അനുയായികളെ എന്‍ഐഎക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടി; വിമര്‍ശനവുമായി ജോയ് മാത്യൂ
'വിദ്യാര്‍ത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ NIA യ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടി നോക്കുക ! അതേ NIA യുടെ മുന്നില്‍ മുട്ടുകാലിടിച്ചു നില്‍ക്കേണ്ടി വരുന്ന ഒരു ദുരധികാര മൂര്‍ത്തിയുടെ ഇന്നത്തെ അവസ്ഥ ! ' ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ജോയ് മാത്യൂ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജോയ് മാത്യൂവിന്റെ വിമര്‍ശനം. എന്‍ഐഎക്ക് മുന്നില്‍ സര്‍ക്കാരിന് മുട്ടുവിറച്ച് നില്‍ക്കേണ്ടി വന്നത് ഒരമ്മയുടെ കണ്ണീരിന്റെ ശാപമാണെന്ന് കവി സച്ചിദാനന്ദന്റെ വരികള്‍ ഉദ്ധരിച്ചുകൊണ്ട് ജോയ് മാത്യു പറഞ്ഞു.
കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലിസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളാണ് അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍. മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശം വെച്ചെന്ന കേസിലാണ് ഇവര്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. വിദ്യാര്‍ത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ എന്‍ഐഎയ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടിയാണ് സ്വര്‍ണ കടത്ത് കേസ് എന്ന് ബന്ധിപ്പിച്ചായിരുന്നു ജോയ് മാത്യുവിന്റെ അഭിപ്രായപ്രകടനം.
'വിദ്യാര്‍ത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ NIA യ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടി നോക്കുക ! അതേ NIA യുടെ മുന്നില്‍ മുട്ടുകാലിടിച്ചു നില്‍ക്കേണ്ടി വരുന്ന ഒരു ദുരധികാര മൂര്‍ത്തിയുടെ ഇന്നത്തെ അവസ്ഥ ! അമ്മമാരുടെ ശാപം പാഴായി പോവില്ല എന്ന് പറയുന്നതെത്ര ശരി !' ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
'ഒരമ്മയുടെ കണ്ണുനീരിന്
കടലുകളില്‍
ഒരു രണ്ടാം പ്രളയം
ആരംഭിക്കാന്‍ കഴിയും
മകനേ
കരുണയുള്ള മകനേ
ഏത് കുരുടന്‍ ദൈവത്തിനു വേണ്ടിയാണ്
നീ ബലിയായത് ?'
പ്രിയ കവി സച്ചിദാനന്ദന്‍ എഴുതിയ വരികളാണിത് .എത്ര അര്‍ത്ഥവത്താണീ
വരികള്‍ എന്ന് ഇതാ കാലം തെളിയിക്കുന്നു .യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ
വിദ്യാര്‍ത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ NIA യ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടി നോക്കുക !
അതേ NIA യുടെ മുന്നില്‍ മുട്ടുകാലിടിച്ചു നില്‍ക്കേണ്ടി വരുന്ന ഒരു ദുരധികാര മൂര്‍ത്തിയുടെ ഇന്നത്തെ അവസ്ഥ !
അമ്മമാരുടെ ശാപം പാഴായി പോവില്ല എന്ന് പറയുന്നതെത്ര ശരി !
ആളുകള്‍ ദൈവവിശ്വാസികളായിപ്പോകുന്നതില്‍
എങ്ങിനെ തെറ്റുപറയാനാകും ?
അറിയിപ്പ് :
കമന്റുകള്‍ NIA നിരീക്ഷിക്കുന്നുണ്ട് ,രാജ്യദ്രോഹത്തിനാണ് അകത്താവുക.