കെ റെയില്‍ എന്ന് എഴുതിയ വലിയ കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കരുതെന്ന് ഹൈക്കോടതി
പോര്‍വിളി നടത്തി നടപ്പിലാക്കേണ്ട പദ്ധതിയല്ല കെ റെയില്‍ പദ്ധതിയെന്നും പദ്ധതിയില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.ജനങ്ങളെ ഭീഷണിപ്പെടുത്തി ബലപ്രയോഗത്തിലൂടെയല്ല പദ്ദതി നടപ്പിലാക്കേണ്ടതെന്നും കോടതി വ്യക്തമാക്കി
കൊച്ചി: കെ റെയില്‍ എന്ന് എഴുതിയ വലിയ കോണ്‍ക്രീറ്റ് തൂണകള്‍ സ്ഥാപിക്കരുതെന്ന് ഹൈക്കോടതി.സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെയുള്ള ഹരജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.നിയമ പ്രകാരം സര്‍വേ നടത്തുന്നതിന് എതിരല്ല. പോര്‍വിളി നടത്തി നടപ്പിലാക്കേണ്ട പദ്ധതിയല്ല കെ റെയില്‍ പദ്ധതിയെന്നും പദ്ധതിയില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്നും ഹൈക്കോടതി.
ജനങ്ങളെ ഭീഷണിപ്പെടുത്തി ബലപ്രയോഗത്തിലൂടെയല്ല പദ്ദതി നടപ്പിലാക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞ് കോണ്‍ക്രീറ്റ് തുണുകള്‍ സ്ഥാപിക്കുന്നത് അനുവദിക്കാന്‍ കഴിയില്ല.കെ റെയിലുമായി ബന്ധപ്പെട്ട് കേന്ദ്രം തങ്ങളുടെ നിലപാട് അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.ഈ മാസം 20 ന് കേസ് വീണ്ടും പരിഗണിക്കാന്‍ മാറ്റി.