എകെജി സെന്ററിന് നേരെ നടന്ന ആക്രമണം ഇ പി ജയരാജന്റെ തിരക്കഥ: കെ സുധാകരന്‍

Update: 2022-07-01 03:14 GMT
എകെജി സെന്ററിന് നേരെ നടന്ന ആക്രമണം ഇ പി ജയരാജന്റെ തിരക്കഥ: കെ സുധാകരന്‍

കണ്ണൂര്‍: എകെജി സെന്ററിനു നേരെയുള്ള ആക്രമണത്തിന് പിന്നില്‍ ഇ പി ജയരാജനാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ജയരാജന്റെ തിരക്കഥയിലൊരുങ്ങിയ രാഷ്ട്രീയ നാടകമാണെന്നും അദ്ദേഹം ആരോപിച്ചു. നിരവധി ക്രിമിനലുകളുമായി ഇപിക്ക് ബന്ധമുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ വരുമ്പോള്‍ സാമാന്യ ബുദ്ധിയുള്ള ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി ഇങ്ങനെ ചെയ്യുമോ? അതിന്റെ രാഷ്ട്രീയ പരിണിതഫലം മനസിലാക്കാവുന്നതല്ലേ. എകെജി സെന്ററിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇത് ഉള്‍പ്പെട്ടിട്ടില്ലേ എന്നും സുധാകരന്‍ ചോദിച്ചു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം ചര്‍ച്ചയാകാതിരിക്കാനുള്ള ശ്രമമാണിത്. കേരളത്തില്‍ കലാപം അഴിച്ചു വിടാന്‍ സിപിഎം ശ്രമിക്കുകയാണ്. കലാപം സ്രഷ്ടിച്ച് മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ വഴി തിരിച്ചുവിടാനാണ് ശ്രമം.

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഘം തന്നെയാണ് എകെജി സെന്ററിന് നേരെ പടക്കം എറിഞ്ഞത്. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സിപിഎമ്മിന്റെ ക്വട്ടേഷന്‍ സംഘം ആണ് ആക്രമണത്തിന് പിന്നില്‍. സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Tags:    

Similar News