എകെജി സെന്റര്‍ ആക്രമണം: 'ദൃക്‌സാക്ഷി പറഞ്ഞത് ഐ പി ബിനുവിന്റെ പേര്,ജനം വിഡ്ഢികളാണെന്ന് കരുതരുത്- കെ സുധാകരന്‍

മുന്‍ കൗണ്‍സിലര്‍ ഐ പി ബിനുവിന്റെ പേരാണ് അന്ന് ദൃക്‌സാക്ഷി പറഞ്ഞത്. ഇത് വെള്ളരിക്ക പട്ടണം അല്ല. ഇങ്ങനെ പൊലീസിനേ കൊണ്ട് പോയാല്‍ പ്രത്യാഘാതം ഗുരുതരം ആയിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Update: 2022-09-10 16:44 GMT
എകെജി സെന്റര്‍ ആക്രമണം: ദൃക്‌സാക്ഷി പറഞ്ഞത് ഐ പി ബിനുവിന്റെ പേര്,ജനം വിഡ്ഢികളാണെന്ന് കരുതരുത്- കെ സുധാകരന്‍
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണത്തില്‍ അന്വേഷണം യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കേന്ദ്രീകരിച്ച് പുരോഗമിക്കവെ കടുത്ത വിമര്‍ശനമുയര്‍ത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇത്ര മാസം അന്വേഷിച്ചിട്ടും ഇപ്പോഴണ് ഇവര്‍ക്ക് പ്രതികളെ മനസ്സിലായത്. ജനങ്ങള്‍ വിഡ്ഢികള്‍ ആണെന്ന് കരുതരുതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്‍ കൗണ്‍സിലര്‍ ഐ പി ബിനുവിന്റെ പേരാണ് അന്ന് ദൃക്‌സാക്ഷി പറഞ്ഞത്. ഇത് വെള്ളരിക്ക പട്ടണം അല്ല. ഇങ്ങനെ പൊലീസിനേ കൊണ്ട് പോയാല്‍ പ്രത്യാഘാതം ഗുരുതരം ആയിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു. രാഷ്ട്രീയമായി നേരിടും. ഞങ്ങള്‍ വെറുതെ ഇരിക്കില്ല. എല്ലാം കെട്ടുകഥ. ഈ ശൈലി സിപിഎം അവസാനിപ്പിക്കണമെന്നും സുധാകരന്‍ വ്യക്തമാക്കി.


ചിലപ്പോ നിയമം ലംഘിക്കേണ്ടി വരും. അതിനുള്ള സാഹചര്യം ഉണ്ടാക്കരുത്. കോണ്‍?ഗ്രസ് പ്രവര്‍ത്തകരെ കുടുക്കാന്‍ ശ്രമിച്ചാല്‍ ചെറുക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.




Tags:    

Similar News