പെണ്‍മക്കള്‍ക്ക് സംഭവിക്കുന്ന കാര്യങ്ങള്‍ രാജ്യത്തിനാകെ നാണക്കേട്: നൊബേല്‍ ജേതാവ് കൈലാഷ് സത്യാര്‍ത്ഥി
യുപിയിലെ ഹത്‌റാസില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം വലിയ രാഷ്ട്രീയ വിവാദമാണ് സൃഷ്ടിച്ചത്.
ന്യൂഡല്‍ഹി: പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന് നൊബേല്‍ സമ്മാനജേതാവ് കൈലാഷ് സത്യാര്‍ത്ഥി. ഹത്‌റാസ് സംഭവത്തിലാണ് അദ്ദേഹം ട്വിറ്ററില്‍ പ്രതികരിച്ചത്. നമ്മുടെ പെണ്‍മക്കള്‍ക്ക് സംഭവിക്കുന്ന കാര്യങ്ങള്‍ രാജ്യത്തിനാകെ നാണക്കേടാണെന്ന് കൈലാഷ് സത്യാത്ഥി കുറിച്ചു.
രാജ്യത്തെ പെണ്‍മക്കള്‍ക്ക് സംഭവിക്കുന്ന കാര്യങ്ങള്‍ രാജ്യത്തിന് നാണക്കേടാണ്. ഈ വിഷയത്തിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധ തിരിയണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി വേണം. ബലാത്സംഗങ്ങള്‍ക്ക് എതിരെയുള്ള പോരാട്ടത്തിന് പ്രധാനമന്ത്രി നേതൃത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുപിയിലെ ഹത്‌റാസില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം വലിയ രാഷ്ട്രീയ വിവാദമാണ് സൃഷ്ടിച്ചത്. യുപി ഭരിക്കുന്ന യോഗി ആദിത്യനാഥ് സ!ര്‍ക്കാരിനേയും കേന്ദ്രസര്‍ക്കാരിനേയും സംഭവം ഒരു പോലെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.