കക്കയം ഡാമിന്റെ രണ്ട് ഷട്ടറും ഉയര്‍ത്തും

Update: 2022-07-09 02:32 GMT

കോഴിക്കോട്: കക്കയം ഡാമിലെ ജല നിരപ്പ് ക്രമേണ ഉയര്‍ന്നു 757.80 മീറ്ററില്‍ എത്തിയതിനാല്‍ രാവിലെ ഏഴ് മണിക്ക് ശേഷം ഡാമിന്റെ രണ്ട് ഗേറ്റുകളും 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തും. 17 ക്യൂബിക് മീറ്റര്‍/ സെക്കന്റ് വെള്ളമാണ് ഒഴുക്കി വിടുക. റെഡ് അലര്‍ട്ട് നേരെത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആവശ്യമെങ്കില്‍ ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് ക്രമേണ കൂട്ടുമെന്ന് തരിയോട് ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കുറ്റിയാടി പുഴയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രതാ പാലിക്കണം.

Tags:    

Similar News