പാലം നിര്‍മാണത്തിനിടെ കമ്പി മോഷ്ടിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയില്‍

Update: 2025-04-27 16:06 GMT
പാലം നിര്‍മാണത്തിനിടെ കമ്പി മോഷ്ടിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയില്‍

ആലപ്പുഴ: കുമരകം കോണത്താറ്റ് പാലം നിര്‍മാണ പ്രവര്‍ത്തനത്തിന് എത്തിച്ച 630 കിലോഗ്രാം ഇരുമ്പ് കമ്പി മോഷ്ടിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയില്‍. കുമരകം സ്വദേശി ബിനോയ് വിശ്വനാഥന്‍ ആണ് പിടിയിലായത്. അപ്രോച്ച് സ്പാന്‍ മാതൃകയിലുള്ള ഗര്‍ഡറിന് മുകളിലൂടെയുള്ള സമീപന പാതയുടെ നിര്‍മ്മാണം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് മോഷണം നടന്നത്.പാല നിര്‍മ്മാണം പുരോഗമിക്കുന്നതിനിടയിലാണ് നിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന കമ്പി പതിവായി മോഷണം പോയത്. കരാറുകാരന്‍ നല്‍കിയ പരാതി പ്രകാരം പോലിസ് നടത്തിയ അന്വേഷണത്തില്‍ ബിനോയ് വിശ്വനാഥന്‍ പിടിയിലാവുകയായിരുന്നു. നേരത്തെ പാലം പണി വൈകുന്നതാരോപിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമരവും സംഘടിപ്പിച്ചിരുന്നു.

Similar News