ഒരുമിച്ചു താമസിക്കില്ല: കനകദുര്‍ഗയുടെ ഭര്‍ത്താവും, മാതാവും വാടക വീട്ടിലേയ്ക്ക്
കനക ദുര്‍ഗയ് കോടതി അനുമതി നല്‍കിയതോടെ സ്വന്തം വീട്ടില്‍ നിന്നും വാടക വീട്ടിലേയ്ക്ക് മാറിത്താമസിക്കാന്‍ ഒരുങ്ങുകയാണ് ഭര്‍ത്താവ് കൃഷ്ണനുണ്ണിയും, ഭര്‍തൃമാതാവ് സുമതിയമ്മയും
മലപ്പുറം: ശബരിമലയില്‍ ആചാരലംഘനം നടത്തിയ കനക ദുര്‍ഗയ്ക്ക് പെരിന്തല്‍മണ്ണയിലെ വീട്ടില്‍ പ്രവേശിക്കാന്‍ കോടതി അനുമതി നല്‍കിയതോടെ സ്വന്തം വീട്ടില്‍ നിന്നും വാടക വീട്ടിലേയ്ക്ക് മാറിത്താമസിക്കാന്‍ ഒരുങ്ങുകയാണ് ഭര്‍ത്താവ് കൃഷ്ണനുണ്ണിയും, ഭര്‍തൃമാതാവ് സുമതിയമ്മയും. കോടിക്കണക്കിനു വിശ്വാസികളുടെ വിശ്വാസത്തെ ചവിട്ടിമെതിച്ച കനക ദുര്‍ഗയ്‌ക്കൊപ്പം താമസിക്കില്ലെന്ന നിലപാടിലാണ് ഇവര്‍. ഭര്‍ത്താവിന്റെ വീട്ടില്‍ കനകദുര്‍ഗ്ഗക്ക് താമസിക്കാമെന്ന കോടതി വിധി വന്നതോടെ ഈ കുടുംബം പെരുവഴിയിലുമായി.
ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന് ഭര്‍തൃവീട്ടുകാര്‍ നിലപാട് എടുത്തതിന് പിന്നാലെയാണ് കനകദുര്‍ഗ പുലാമന്തോള്‍ ഗ്രാമ ന്യായാലയത്തെ സമീപിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി പെരിന്തല്‍മണ്ണയിലെ സര്‍ക്കാര്‍ ആശ്രയ കേന്ദ്രത്തിലാണ് കനകദുര്‍ഗ താമസിക്കുന്നത്. പോലിസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്. വിധിക്കെതിരേ ജില്ലാ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ പോകുമെന്ന് ഭര്‍ത്താവ് കൃഷ്ണനുണ്ണിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.