കണ്ണൂര്‍ സിറ്റി പോലിസ് അത്‌ലറ്റിക് മീറ്റ് കൂത്തുപറമ്പ സബ്ബ് ഡിവിഷന്‍ ചാംപ്യന്മാര്‍

കണ്ണൂര്‍, തലശ്ശേരി, കൂത്തുപറമ്പ സബ്ബ് ഡിവിഷനുകളിലെ പോലിസ് സ്‌റ്റേഷനുകള്‍, സ്‌പെഷ്യല്‍ യൂണിറ്റുകള്‍, ഡി എച്ച് ക്വൂ എന്നിവിടങ്ങളിലെ പോലിസ് സേനാംഗങ്ങള്‍ വിവിധ മത്സര വിഭാഗങ്ങളിലായി പങ്കെടുത്തു.

Update: 2021-12-04 18:42 GMT

കണ്ണൂര്‍: കണ്ണൂര്‍ പോലിസ് പരേഡ് ഗ്രൌണ്ടില്‍ രണ്ടു ദിവസമായി നടന്നു വന്ന ഒന്നാമത് കണ്ണൂര്‍ സിറ്റി പോലിസ് അത്‌ലറ്റിക് മീറ്റ് സമാപിച്ചു. 150 പോയിന്റ് നേടി കൂത്തുപറമ്പ സബ്ബ് ഡിവിഷന്‍ ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കി. കണ്ണൂര്‍, തലശ്ശേരി, കൂത്തുപറമ്പ സബ്ബ് ഡിവിഷനുകളിലെ പോലിസ് സ്‌റ്റേഷനുകള്‍, സ്‌പെഷ്യല്‍ യൂണിറ്റുകള്‍,ഡിഎച്ച്ക്യു എന്നിവിടങ്ങളിലെ പോലിസ് സേനാംഗങ്ങള്‍ വിവിധ മത്സര വിഭാഗങ്ങളിലായി പങ്കെടുത്തു. ഡിഎച്ച്ക്യു 87 പോയിന്റ്, കണ്ണൂര്‍ സബ്ബ് ഡിവിഷന്‍ 85 പോയിന്റ്, തലശ്ശേരി സബ്ബ് ഡിവിഷന്‍ 41 പോയിന്റ്, സ്‌പെഷ്യല്‍ യൂണിറ്റ് 16 പോയിന്റ് നേടി തൊട്ടടുത്ത സ്ഥാനങ്ങള്‍ കര്‍സ്ഥമാക്കി. സിറ്റി പോലിസ് കമ്മീഷണര്‍ ഇളങ്കോ ആര്‍ ഐപിഎസ് 100 മീറ്റര്‍ ഓഫീസേര്‍സ് ഒന്നാം സ്ഥാനം, 200 മീറ്റര്‍ ഓഫീസേര്‍സ് രണ്ടാം സ്ഥാനം, 4X100 ഇനത്തില്‍ മൂന്നാം സ്ഥാനം, 110 മീറ്റര്‍ ഹഡില്‍സ് ഇനത്തില്‍ രണ്ടാം സ്ഥാനവും നേടി. 15 പോയിന്ററുകള്‍ വീതം നേടി മരിയ ജോസ് (എസ്‌ഐ ഡിഎച്ച്ക്യൂ), മൃദുല്‍ ആനന്ദ് (സീനിയര്‍ സിപിഒ 6343, ട്രാഫിക് പോലിസ് സ്‌റ്റേഷന്‍, കണ്ണൂര്‍ സബ്ബ് ഡിവിഷന്‍), അനൂപ് (ഇജഛ 7161, കണ്ണവം പോലീസ് സ്‌റ്റേഷന്‍. കൂത്തുപറമ്പ സബ്ബ് ഡിവിഷന്‍), സിന്ധു (ടഇജഛ 5590 സ്‌പെഷ്യല്‍ യൂണിറ്റ്) ഷീജ കെ വി (ചക്കരക്കല്‍ പോലിസ് സ്‌റ്റേഷന്‍, കണ്ണൂര്‍ സബ്ബ് ഡിവിഷന്‍) എന്നിവര്‍ വ്യക്തിഗത ചാംപ്യന്മാരായി. വാശിയേറിയ കമ്പവലി മത്സരത്തില്‍ കൂത്തുപറമ്പ സബ്ബ് ഡിവിഷന്‍ വിജയികളായി. കണ്ണൂര്‍ ജില്ലാ കളക്ടര്‍ ചന്ദ്രശേഖര്‍ എസ് ഐഎഎസ് വിജയികള്‍ക്കുള സമ്മാനദാനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ സിറ്റി പോലിസ് കമ്മീഷണര്‍ ഇളങ്കോ ആര്‍ ഐപിഎസ്, കണ്ണൂര്‍ എസിപി പി പി സദാനന്ദന്‍, ജില്ല െ്രെകം ബ്രാഞ്ച് എസിപി ടി പി പ്രേമരാജന്‍ തുടങ്ങിയവര്‍ സമാപന ചടങ്ങില്‍ പങ്കെടുത്തു.

Tags:    

Similar News