കണ്ണൂരിലെ കൊറോണ ബാധിതന്‍ ദുബയില്‍ നിന്ന് എത്തിയ ആളെന്ന് ജില്ലാ കലക്ടര്‍
പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് വ്യാഴാഴ്ച വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ കോണ്‍ടാക്റ്റുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. റൂട്ട് മാപ്പ് നാളെ പ്രസിദ്ധീകരിക്കും.
കണ്ണൂര്‍: ജില്ലയില്‍ കൊറോണ പോസിറ്റീവ് കേസ് ആയത് ദുബയില്‍ നിന്ന് എത്തിയ ആള്‍ക്കാണെന്നു ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. മാര്‍ച്ച് 5ന് സ്‌പൈസ് ജെറ്റിന് കരിപ്പൂരില്‍ ഇറങ്ങി നാട്ടിലെത്തി. 7 മുതല്‍ 10വരെ കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ലോകാരോഗ്യ സംഘടന നോട്ടിഫൈ ചെയ്ത 12 രാജ്യങ്ങളില്‍ ദുബയ് ഉള്‍പെട്ടിട്ടില്ലാത്ത തിനാലും ലക്ഷണങ്ങള്‍ ഒന്നും ഇല്ലാതിരുന്നതിനാലും ഇയാളെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദേശിച്ചു അയക്കുകയായിരുന്നു. 7ന് പരിശോധനക്ക് അയച്ച സാമ്പിളിന്റെ ഫലം ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നാണ് ലഭിച്ചത്. പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് വ്യാഴാഴ്ച വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ കോണ്‍ടാക്റ്റുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. റൂട്ട് മാപ്പ് നാളെ പ്രസിദ്ധീകരിക്കും. പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും ഡിഎംഒയും അടങ്ങിയ പ്രത്യേക മെഡിക്കല്‍ ബോര്‍ഡും രൂപീകരിച്ചിട്ടുണ്ട്.