കര്‍മ ന്യൂസ് എംഡി പിടിയില്‍; തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയിരിക്കുന്നത്

തിരുവനന്തപുരം: വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ കര്‍മ ന്യൂസ് എംഡി വിന്‍സ് മാത്യു പിടിയില്‍. ആസ്‌ത്രേലിയയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയപ്പോള്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ തട്ടിപ്പ് നടന്നെന്ന വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ഇയാള്‍ക്കെതിരേ നേരത്തെ കേസെടുത്തിരുന്നു. ഇയാള്‍ പോലിസുമായി സഹകരിക്കാത്തതിനാല്‍ ലുക്ക്ഔട്ട് നോട്ടിസ് ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് പോലിസിന് കൈമാറിയത്.
വിന്‍സ് മാത്യുവിനെതിരെ സംസ്ഥാനത്ത് മൂന്നു കേസുകളാണ് പോലിസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കളമശ്ശേരിയില്‍ യഹോവാ സാക്ഷികള്‍ക്കെതിരേ സ്‌ഫോടനം ഉണ്ടായ സമയത്ത് സ്‌ഫോടനത്തെ പിന്തുണച്ച് ഇയാളുടെ കര്‍മ്മ ന്യൂസില്‍ വാര്‍ത്ത കൊടുത്തിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. കളമശേരിയില്‍ നടന്നത് 'ഹമാസ് ജിഹാദ്' ആണെന്ന വാര്‍ത്തയും നല്‍കുകയുണ്ടായി. 'മേജര്‍ സുരേന്ദ്ര പൂണിയയുടെ വമ്പന്‍ എക്‌സ്‌ക്ലുസീവ് വെളിപ്പെടുത്തലെ'ന്ന നിലയ്ക്കായിരുന്നു വാര്‍ത്ത.