കരാറുകാരനെതിരെ വധഭീഷണിയും ജാതി അധിക്ഷേപവും; ബെംഗളൂരുവില്‍ ബിജെപി എംഎല്‍എ അറസ്റ്റില്‍
ബെംഗളൂരു: കോലാറിനടുത്ത് ആര്‍ആര്‍ നഗരം ബിജെപി എംഎല്‍എ മുനിരത്നം നായിഡുവിനെ ബെംഗളൂരു സിറ്റി പോലിസ് അറസ്റ്റ് ചെയ്തു. കരാറുകാരനായ ചെല്‍വരാജു എന്ന ആള്‍ക്കെതിരേ വധഭീഷണിയും ജാതിഅധിക്ഷേപവും നടത്തിയതിനാണ് എംഎല്‍എയെ അറസ്റ്റ് ചെയ്തത്. രണ്ട് എഫ്‌ഐആറുകളാണ് എംഎല്‍എയ്‌ക്കെതിരേ പോലിസ് രജിസ്ട്രര്‍ ചെയ്തത്. കൂടാതെ ചെല്‍വരാജുവിനോട് എംഎല്‍എ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആന്ധ്രയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലിസ് ഇയാളുടെ കാറിനെ പിന്തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്സി/എസ്ടി അട്രോസിറ്റി ആക്ട്, തട്ടിക്കൊണ്ടുപോകല്‍, കൊള്ളയടിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.