സ്ഥാനമൊഴിയുമെന്ന സൂചന നല്‍കി കര്‍ണാടക മുഖ്യമന്ത്രി
ജനതാദളില്‍ നിന്ന് 2008ലാണ് അദ്ദേഹം ബിജെപിയിലേക്ക് ചേക്കേറിയത്. ഹവേരി ജില്ലയിലെ ഷിഗ്ഗോണില്‍ നിന്നും രണ്ടു തവണ എംഎല്‍സിയും മൂന്ന് തവണ എംഎല്‍എ ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്
ബംഗലൂരു: സ്ഥാന ചലനമുണ്ടാകുമെന്നു സൂചന നല്‍കി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ പ്രസ്താവന. തന്റെ നിയോജകമണ്ഡലമായ ഷിഗ്ഗോണിലാണ് ബാമ്മെ സ്ഥാന ചലനം സംബന്ധിച്ച സൂചന നല്‍കിയത്. ''പദവികളും സ്ഥാനങ്ങളും ഉള്‍പ്പെടെ ഈ ലോകത്ത് ഒന്നും ശാശ്വതമല്ല. ഈ ജീവിതം തന്നെ നശ്വരമാണ്.ഇത്തരമൊരു സാഹചര്യത്തില്‍ നമ്മള്‍ എത്രനാള്‍ ഇവിടെയുണ്ടാകുമെന്ന് അറിയില്ല. ഈ വസ്തുത ഓരോ നിമിഷവും ഞാന്‍ തിരിച്ചറിയുന്നു'' ഷിഗ്ഗോണിലെ ജനങ്ങളോട് നന്ദി പ്രകടിപ്പിച്ച ബൊമ്മൈ, താന്‍ അവര്‍ക്ക് ബസവരാജ് മാത്രമാണെന്നും മുഖ്യമന്ത്രിയല്ലെന്നും പറഞ്ഞു. ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാടിയ ബെലഗാവി ജില്ലയിലെ കിറ്റൂര്‍ റാണി ചെന്നമ്മയുടെ പ്രതിമ ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം. എനിക്ക് വലിയ കാര്യങ്ങളൊന്നും പറയാനില്ല. നിങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ എനിക്ക് കഴിയുമെങ്കില്‍ എനിക്കതുമതി. നിങ്ങളുടെ സ്‌നേഹത്തിനും വിശ്വാസത്തിനുമപ്പുറം ഒരു ശക്തിയും ഇല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.നിങ്ങളോട് വൈകാരികമായി സംസാരിക്കാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നു.
പക്ഷേ നിങ്ങളെ കണ്ടതിന് ശേഷം വികാരങ്ങള്‍ എന്നെ കീഴടക്കുകയാണ്. ബസവരാജ് വൈകാരികമായി പറഞ്ഞു. കഴിഞ്ഞ ജൂലൈ 28നാണ് കര്‍ണാടകയുടെ 23ാമത് മുഖ്യമന്ത്രിയായി ബിജെപി നേതാവായ ബൊമ്മെ അധികാരമേറഅറെടുത്തത്. യെദ്യൂരപ്പ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്നു ബസവരാജ് ബൊമ്മെയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത് യെദ്യൂരപ്പ തന്നെയായിരുന്നു. ലിംഗായത്ത് നേതാവും യെദ്യൂരപ്പയുടെ വിശ്വസ്തനുമാണ് ബൊമ്മെ. മുന്‍മുഖ്യമന്ത്രി എസ് ആര്‍ ബൊമ്മയുടെ മകനാണ്. ജനതാദളില്‍ നിന്ന് 2008ലാണ് അദ്ദേഹം ബിജെപിയിലേക്ക് ചേക്കേറിയത്. ഹവേരി ജില്ലയിലെ ഷിഗ്ഗോണില്‍ നിന്നും രണ്ടു തവണ എംഎല്‍സിയും മൂന്ന് തവണ എംഎല്‍എ ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2008ല്‍ യെദ്യൂരപ്പ മന്ത്രിസഭയില്‍ ജലസേചന വകുപ്പ് മന്ത്രിയായിരുന്നു. പിന്നീട് സഹകരണം, പാര്‍ലമെന്ററി കാര്യം, നിയമ തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. കര്‍ണാടക ബിജെപിയില്‍നില നില്‍ക്കുന്ന ഗ്രൂപ്പ് പോര് മൂലം ബൊമ്മെക്ക് സ്ഥാന ചലനം സംഭവിക്കുമെന്ന് ഏറെക്കുറെ ഉറപ്പായമട്ടാണ്.