ഞാനും രാമഭക്തന്‍; ജനുവരി 22ന് ശേഷം അയോധ്യയിലെ ശ്രീരാമക്ഷേത്രം സന്ദര്‍ശിക്കുമെന്ന് സിദ്ധരാമയ്യ
ശിമോഗ: ജനുവരി 22ന് ശ്രീരാമക്ഷേത്രത്തിലെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം താന്‍ ഉത്തര്‍പ്രദേശിലെ അയോധ്യയിലെ ശ്രീരാമക്ഷേത്രം സന്ദര്‍ശിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. വെള്ളിയാഴ്ച ശിമോഗ വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഞങ്ങള്‍ ശ്രീരാമന് എതിരല്ല. എന്നാല്‍ ദൈവത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്ന ബിജെപിയുടെ നടപടിയെ ഞങ്ങള്‍ അപലപിക്കുന്നു. ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ 22ന് സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങളില്‍ പോയി ശ്രീരാമനെ ആരാധിക്കുമെന്നും അദ്ദേഹം പഫഞ്ഞു. ജനുവരി 22ന് ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ശേഷം അയോധ്യ സന്ദര്‍ശിക്കാനാണ് മുഖ്യമന്ത്രി ഉദ്ദേശിക്കുന്നത്. ജനുവരി 22 ലെ പരിപാടിക്ക് ശേഷം എനിക്ക് ഒഴിവു കിട്ടുമ്പോഴെല്ലാം ഞാന്‍ അയോധ്യയിലെ ക്ഷേത്രം സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ, കര്‍ണാടക പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാറും ശ്രീരാമക്ഷേത്രത്തിന് അനുകൂലമായി പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഞങ്ങളെല്ലാം ഹിന്ദുക്കളാണെന്നും രാമക്ഷേത്രം ഉദ്ഘാടനത്തിന് പോവുന്നതില്‍ എന്താണ് തെറ്റെന്നുമായിരുന്നു ഡികെയുടെ പ്രസ്താവന. അന്നേദിവസം കര്‍ണാടകയിലെ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജ നടത്താന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രംമലിംഗ റെഡ്ഡിയും നിര്‍ദേശം നല്‍കിയിരുന്നു.