ആറു വയസ്സുകാരന്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു; കര്‍ണാടകയിലും ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം

Update: 2021-06-02 11:01 GMT
ബെംഗളൂരു: ആറ് വയസ്സാകരന്‍ ഡെങ്കിപ്പനി ബാധിച്ച സംഭവത്തില്‍ കര്‍ണാടകയിലെ ചിക്കമഗളൂരുവില്‍ ഡോക്ടര്‍ക്കു നേരെ ക്രൂരമര്‍ദ്ദനം. ചിക്കമഗളൂരുവിലെ തരിക്കരെ പട്ടണത്തിലാണ് ഈയാഴ്ച ആദ്യം ഡോ. ദീപകിനെ ഒരുസംഘം ആക്രമിച്ചത്. അസമില്‍ കൊവിഡ് രോഗി മരണപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് കൊവിഡ് കെയര്‍ സെന്ററിലെ ഡോക്ടറെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. 50 കാരനായ ഡോ. ദീപക്കിനെ ആക്രമിച്ച സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്യുകയും കൊലപാതകശ്രമത്തിന് കേസെടുക്കുകയും ചെയ്തതായി ജില്ലാ പോലിസ് സൂപ്രണ്ട് എം എച്ച് അക്ഷയ് പറഞ്ഞു. ആക്രമണത്തിന് ശേഷം പരിക്കേറ്റു കിടക്കുന്ന ഡോക്ടറുടെ വീഡിയോയും പ്രചരിക്കുന്നുണ്ട്.

    കുറ്റകൃത്യം നടന്ന് 18 മണിക്കൂറിനുള്ളില്‍ തന്നെ ഒരേ താലൂക്കിലെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡോ. ദീപക് ആറുവയസ്സുള്ള ഭുവന്‍ എന്ന കുട്ടിക്ക് ഡെങ്കിപ്പനി ബാധിച്ചതിനാല്‍ ചികില്‍സിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായതിനാല്‍ ശിവമോഗയിലേക്ക് മാറ്റി. പീന്നിട് മരണപ്പെട്ടു. ആക്രമിച്ചവ നാലുപേരില്‍ ഒരാള്‍ കുട്ടിയുടെ ബന്ധുവും ബാക്കിയുള്ളവര്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണെന്നും എസ് പി അക്ഷയ് പറഞ്ഞു. പരിക്കേറ്റ ഡോക്ടര്‍ ശിവമോഗയില്‍ ചികില്‍സയിലാണ്.

    ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ഇത്തരം ആക്രമണങ്ങളെ നേരിടാന്‍ നിയമ സെല്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ റസിഡന്റ് ഡോക്ടര്‍മാര്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് കത്ത് നല്‍കി. 'കര്‍ണാടകയിലുടനീളമുള്ള ഡോക്ടര്‍മാര്‍ സാധ്യമായ ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും, കഴിഞ്ഞ 810 മാസത്തിനിടെ 12 ല്‍ അധികം കേസുകളാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണ ത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും കത്തില്‍ പറയുന്നു.

    അസം ഗുവാഹത്തിയില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെയുള്ള ഹൊജായിലെ ഒരു കൊവിഡ് കെയര്‍ സെന്ററിലെ ഒരു രോഗി മരണപ്പെട്ടതില്‍ ആരോഗ്യപ്രവര്‍ത്തകരുടെ വീഴചയാണ് കാരണമെന്നു പറഞ്ഞ് ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ 24 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    

Similar News