കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി

മേയ് 24 വരെ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ജൂണ്‍ ഏഴുവരെയാണ് നീട്ടിയത്.

Update: 2021-05-21 18:07 GMT

ബംഗളൂരു: കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ നീട്ടി. മേയ് 24 വരെ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ജൂണ്‍ ഏഴുവരെയാണ് നീട്ടിയത്. ഉന്നതതല യോഗത്തിനുശേഷം മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയാണ് രണ്ടാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടിയെന്ന് അറിയിച്ചത്.

ഏപ്രില്‍ 27നാണ് സംസ്ഥാനത്ത് 14 ദിവസത്തെ സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. പിന്നീട് മേയ് പത്തു മുതല്‍ 24വരെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു. നിലവിലുള്ള നിയന്ത്രണങ്ങള്‍ അതുപോലെ തുടരും. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ പത്തുവരെ പ്രവര്‍ത്തിക്കും.

ലോക്ക്ഡൗണ്‍ കാലയളവില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലടക്കം വൈറസ് ബാധ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ തുടരാന്‍ വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തത്.

Tags:    

Similar News