മന്ത്രിക്കും ഭാര്യയ്ക്കും വീട്ടില്‍വച്ച് കൊവിഡ് വാക്‌സിന്‍; ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
മാര്‍ച്ച് രണ്ടിനാണ് കര്‍ണാടക കൃഷിമന്ത്രി ബി സി പാട്ടീലിനും ഭാര്യയ്ക്കും മാനദണ്ഡങ്ങള്‍ ലംഘിച്ച് ആരോഗ്യജീവനക്കാര്‍ വാക്‌സിന്‍ നല്‍കിയത്.
ബംഗളൂരു: മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി മന്ത്രിക്കും ഭാര്യയ്ക്കും വീട്ടില്‍ പോയി കൊവിഡ് വാക്‌സിന്‍ നല്‍കിയ സംഭവത്തില്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. മാര്‍ച്ച് രണ്ടിനാണ് കര്‍ണാടക കൃഷിമന്ത്രി ബി സി പാട്ടീലിനും ഭാര്യയ്ക്കും മാനദണ്ഡങ്ങള്‍ ലംഘിച്ച് ആരോഗ്യജീവനക്കാര്‍ വാക്‌സിന്‍ നല്‍കിയത്. ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത് ആരോഗ്യവകുപ്പാണ് ഉത്തരവിറക്കിയത്.
ഉദ്യോഗസ്ഥര്‍ക്ക് ആവര്‍ത്തിച്ചുള്ള പരീശീലനവും നിര്‍ദേശവും നില്‍കിയിട്ടും മന്ത്രിക്ക് വീട്ടിലെത്തി വാക്‌സിന്‍ നല്‍കുകയായിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ ജോലി സ്ഥലത്തുനിന്ന് പുറത്തുപോകരുതെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ചിത്രം മന്ത്രി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ കോവിഡ് മാനദണ്ഡം ലംഘിച്ച മന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ആരോഗ്യമന്ത്രി കെ സുധാകറും അതൃപ്തി രേഖപ്പെടുത്തിയിരുന്നു.