കര്‍ണാടക സര്‍ക്കാര്‍ രാജ്യദ്രോഹത്തിന് കേസെടുത്ത സ്‌കൂള്‍ ക്വാറന്റൈന് വിട്ടുനല്‍കി സ്‌കൂള്‍ മാനേജ്‌മെന്റ്

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടുള്ള നാടകത്തിന്റെ പേരിലാണ് കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ ശാഹീന്‍ ഇന്‍സ്റ്റിറ്റിയൂട്ടിനെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നത്.

Update: 2020-04-20 01:13 GMT

ബംഗളൂരു: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടുള്ള നാടകത്തിന്റെ പേരില്‍ കര്‍ണാടക സര്‍ക്കാര്‍ രാജ്യ ദ്രോഹത്തിന് കേസെടുത്ത ബീദറിലെ ശാഹീന്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ ക്വാറന്റൈന്‍ കേന്ദ്രമാക്കാന്‍ വിട്ടു നല്‍കി മാനേജ്‌മെന്റ്. ജില്ല അധികാരികളുടെ അഭ്യര്‍ഥന മാനിച്ച് കാംപസിലെ നാല് നില കെട്ടിടങ്ങളിലാണ് സൗകര്യങ്ങളൊരുക്കിയത്. 200 ഓളം പേര്‍ക്ക് വൈഫൈ അടക്കം അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയാണ് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ക്വാറന്റൈന് വിട്ടുനല്‍കിയിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടുള്ള നാടകത്തിന്റെ പേരിലാണ് കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ ശാഹീന്‍ ഇന്‍സ്റ്റിറ്റിയൂട്ടിനെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നത്. അധ്യാപികയെയും മാതാവിനെയും പോലിസ് അറസ്റ്റ് ചെയ്തു. കുട്ടികളെ യൂണിഫോമിലെത്തിയ പോലിസുദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത് വിവാദമായി. രാജ്യദ്രോഹ കേസ് നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി കുറ്റാരോപിതര്‍ക്ക് കോടതി പിന്നീട് ജാമ്യവും അനുവദിച്ചു. 

Tags:    

Similar News