'താജ് മഹല്‍ ഹിന്ദു ക്ഷേത്രമെന്ന്' ഷാജഹാന്‍ ചക്രവര്‍ത്തിയുടെ ഖബറില്‍ ഗംഗാനദിയിലെ വെള്ളം ഒഴിച്ച് ഹിന്ദുത്വന്‍(video)

Update: 2025-04-17 01:19 GMT
താജ് മഹല്‍ ഹിന്ദു ക്ഷേത്രമെന്ന് ഷാജഹാന്‍ ചക്രവര്‍ത്തിയുടെ ഖബറില്‍ ഗംഗാനദിയിലെ വെള്ളം ഒഴിച്ച് ഹിന്ദുത്വന്‍(video)

ആഗ്ര: താജ്മഹലില്‍ അതിക്രമിച്ചു കയറി പുഴവെള്ളം ഒഴിച്ച് കര്‍ണി സേന നേതാവ്. താജ്മഹല്‍ യഥാര്‍ത്ഥത്തില്‍ തേജോ മഹല്‍ എന്ന ശിവക്ഷേത്രമാണെന്ന് പറഞ്ഞാണ് കര്‍ണി സേന നേതാവായ ഗൗരവ് ചൗഹാന്‍ അതിക്രമം നടത്തിയത്. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്റെയും ഭാര്യ മുംതാസ് മഹലിന്റെയും ഖബറില്‍ ഇയാള്‍ ഗംഗാ നദിയിലെ എന്ന് പറയുന്ന, പ്ലാസ്റ്റിക് കുപ്പിയില്‍ കൊണ്ടുവന്ന വെള്ളം ഒഴിച്ചു. ഇതിന്റെ വീഡിയോയും എടുത്തു പ്രചരിപ്പിച്ചു.

താജ്മഹല്‍ സന്ദര്‍ശിക്കുന്നവര്‍ വെള്ളമോ ഭക്ഷണമോ കൊണ്ടുപോവരുതെന്നാണ് വ്യവസ്ഥയെങ്കിലും ഇയാള്‍ക്ക് തടസങ്ങളൊന്നുമുണ്ടായില്ല. വീഡിയോ വൈറലായതിന് പിന്നാലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അന്വേഷണം ആരംഭിച്ചു. ഉത്തര്‍പ്രദേശ് പോലിസും കേസെടുത്തു. പ്രതി ഒളിവിലാണ്. താജ് മഹലില്‍ ഇത്രയും സുരക്ഷയേ ഉള്ളൂവെങ്കില്‍ മറ്റു പുരാവസ്തു സ്മാരകങ്ങളുടെ സ്ഥിതി എന്തായിരിക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ചോദിച്ചു.

Similar News