കശ്മീരി മാധ്യപ്രവര്‍ത്തകന്‍ ജയില്‍ മോചിതനായി; വിട്ടയച്ചത് ഒമ്പതു മാസത്തിന് ശേഷം
സമാധാനപരമായ അന്തരീക്ഷം തകര്‍ക്കുകയും ജമ്മു കശ്മീര്‍ സംസ്ഥാനത്തെ ഇന്ത്യന്‍ യൂണിയനില്‍ നിന്ന് വേര്‍പെടുത്തുന്നതിന് പ്രവര്‍ത്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചെന്നും ആരോപിച്ച് ഷിബ്‌ലിക്കെതിരേ ആഗസ്ത് എട്ടിന് പൊതു സുരക്ഷാ നിയമം (പിഎസ്എ) ചുമത്തിയിരുന്നു.
ശ്രീനഗര്‍: ഒന്‍പത് മാസത്തെ ജയില്‍വാസത്തിന് ശേഷം തെക്കന്‍ കശ്മീര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'കശ്മീരിയത്ത്' വാര്‍ത്താ വെബ്‌സൈറ്റിന്റെ പ്ത്രാധിപര്‍ കാസി ഷിബ്‌ലിയെ ഉത്തര്‍പ്രദേശിലെ ബറേലി ജില്ലാ ജയിലില്‍ നിന്ന് മോചിപ്പിച്ചു. കശ്മീരിന് ഭരണഘടന നല്‍കുന്ന സവിശേഷാധികാരം റദ്ദാക്കി ക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് വരുന്നതിന് ഒരാഴ്ച മുമ്പ് കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഷിബ്‌ലിയെ അറസ്റ്റ് ചെയ്തത്.
സമാധാനപരമായ അന്തരീക്ഷം തകര്‍ക്കുകയും ജമ്മു കശ്മീര്‍ സംസ്ഥാനത്തെ ഇന്ത്യന്‍ യൂണിയനില്‍ നിന്ന് വേര്‍പെടുത്തുന്നതിന് പ്രവര്‍ത്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചെന്നും ആരോപിച്ച് ഷിബ്‌ലിക്കെതിരേ ആഗസ്ത് എട്ടിന് പൊതു സുരക്ഷാ നിയമം (പിഎസ്എ) ചുമത്തിയിരുന്നു.
ഏപ്രില്‍ 13ന് അദ്ദേഹത്തിന്റെ പിഎസ്എ ഉത്തരവ് റദ്ദാക്കിയെങ്കിലും കൊവിഡ് 19 ന്റെ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക് ഡൗണും യാത്രാ നിയന്ത്രണങ്ങളും ഉള്ളതിനാല്‍ ഷിബ്‌ലിയുടെ കുടുംബത്തിന് ജയിലില്‍ എത്തി അദ്ദേഹത്തെ തിരികെകൊണ്ടുവരാന്‍ കശ്മീരിലെ ഡിവിഷണല്‍ കമ്മീഷണറുടെ അനുമതി ലഭിക്കേണ്ടതുണ്ടായിരുന്നു. ബാംഗ്ലൂര്‍ സര്‍വകലാശാലയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദം നേടിയ ഷിബ്‌ലി നിരവധി ദേശീയ, അന്തര്‍ദേശീയ പ്രസിദ്ധീകരണങ്ങളില്‍ എഴുതിയിരുന്നു.