ഇടുക്കിയില്‍ ഭര്‍ത്താവും ഭാര്യയും രണ്ടു മക്കളും തൂങ്ങിമരിച്ച നിലയില്‍

Update: 2025-04-10 12:25 GMT
ഇടുക്കിയില്‍ ഭര്‍ത്താവും ഭാര്യയും രണ്ടു മക്കളും തൂങ്ങിമരിച്ച നിലയില്‍

കട്ടപ്പന: ഇടുക്കി ഉപ്പുതറയില്‍ ഓട്ടോറിക്ഷാ ഡ്രൈവറെയും ഭാര്യയെയും രണ്ടു മക്കളെയും  മരിച്ച നിലയില്‍ നിലയില്‍ കണ്ടെത്തി. പട്ടത്തമ്പലം സ്വദേശി സജീവ് മോഹനന്‍(34), ഭാര്യ രേഷ്മ(30), മകൻ ദേവൻ (5), മകൾ ദിയ (3) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ക്ക് സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടായിരുന്നതായി സമീപവാസികള്‍ പറയുന്നു. പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.നാലുപേരെയും തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം. മക്കളെ കൊലപ്പെടുത്തിയതിന് ശേഷം മാതാപിതാക്കൾ ജീവനൊടുക്കിയാതാണെന്നാണ് സംശയം. വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നാണ് വിവരം.സജീവിന്റെ അമ്മ ജോലി കഴിഞ്ഞെത്തിയപ്പോൾ വീടു പൂട്ടിക്കിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് നാലുപേരെയും മരിച്ചനിലയിൽ കണ്ടത്.

Similar News