സംസ്ഥാന ബജറ്റ് ഇന്ന്; ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചേക്കും

Update: 2025-02-06 23:47 GMT
സംസ്ഥാന ബജറ്റ് ഇന്ന്; ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചേക്കും

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണബജറ്റ് ഇന്ന് അവതരിപ്പിക്കും. ഇന്ന് രാവിലെ 9ന് ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുക. ക്ഷേമ പെന്‍ഷന്‍ വര്‍ധന, വയനാട് പുനരധിവാസ പാക്കേജിനുള്ള പണം, 12ാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാവുമെന്നാണ് സൂചന.

ക്ഷേമ പെന്‍ഷനില്‍ 100 രൂപ മുതല്‍ 200 രൂപയുടെ വരെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. പെന്‍ഷന്‍ തുക 150 രൂപ വര്‍ധിപ്പിച്ച് 1,750 ആക്കണമെന്ന ശുപാര്‍ശ മന്ത്രിക്കു മുന്നിലുണ്ട്. പദ്ധതി വിഹിതത്തില്‍ 10 ശതമാനം വര്‍ധനയുണ്ടാവുമെന്ന് മന്ത്രി നേരത്തെ പ്രഖ്യാപിച്ചതിനാല്‍ പുതിയ പദ്ധതികള്‍ ഉള്‍പ്പെടാന്‍ സാധ്യത കൂടുതലാണ്. വയനാട് പുനരധിവാസ പാക്കേജിനും ബജറ്റില്‍ മുന്‍ഗണനയുണ്ടാകുമെന്നാണ് സൂചന.

Tags:    

Similar News