ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹ കേസില്‍ കേരള സര്‍ക്കാര്‍ ഇടപെടണം: എന്‍സിഎച്ആര്‍ഒ

കൊവിഡ് പ്രോട്ടോക്കോള്‍ തെറ്റിച്ച് അഡ്മിനിസ്‌ട്രേറ്ററും കൂട്ടാളികളും നടത്തിയ പ്രവര്‍ത്തികള്‍ ദ്വീപില്‍ രോഗ വ്യാപനത്തിന് ഇടയാക്കി. ഇത് ഒരു 'ബയോ വെപ്പന്‍' എന്ന നിലയിലാണ് ഐഷ ചര്‍ച്ചയില്‍ ഉന്നയിച്ചത്.

Update: 2021-06-13 07:42 GMT

കോഴിക്കോട്: ലക്ഷദ്വീപില്‍ പ്രഫുല്‍ പട്ടേല്‍ അഡ്മിനിസ്‌ട്രേറ്റര്‍ അധികാരം ഏറ്റെടുത്തപ്പോള്‍ തുടങ്ങിയ പരിഷ്‌ക്കാരങ്ങള്‍ക്കെതിരേ വിവിധസമരങ്ങള്‍ നടന്നു വരികയാണ്. ഇതിനെ സംബന്ധിച്ച് നടന്ന ഒരു ചാനല്‍ ചര്‍ച്ചയില്‍ ദ്വീപിനെപ്രതിനിധീകരിച്ച് സംസാരിച്ചതിന്റെ പേരില്‍രാജ്യദ്രോഹം ചുമത്തപ്പെട്ടചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്ക് വേണ്ടി കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ആര്‍ഒ) ആവശ്യപ്പെട്ടു.

കൊവിഡ് പ്രോട്ടോക്കോള്‍ തെറ്റിച്ച് അഡ്മിനിസ്‌ട്രേറ്ററും കൂട്ടാളികളും നടത്തിയ പ്രവര്‍ത്തികള്‍ ദ്വീപില്‍ രോഗ വ്യാപനത്തിന് ഇടയാക്കി. ഇത് ഒരു 'ബയോ വെപ്പന്‍' എന്ന നിലയിലാണ് ഐഷ ചര്‍ച്ചയില്‍ ഉന്നയിച്ചത്. എന്നാല്‍ ഇതിനെ ബിജെപി നേതാവ് സി അബ്ദുല്‍ ഖാദര്‍ ഹാജി വളച്ചൊടിച് കവരത്തി പോലിസില്‍ വ്യാജ പരാതികൊടുക്കുകയും പോലിസ് രാജ്യദ്രോഹം ചുമത്തി കേസ് എടുക്കുകയും ചെയ്തു. ഡല്‍ഹി മുസ്‌ലിം വിരുദ്ധ കലാപത്തിലും ഭീമ കോറേഗാവ് കേസിലും പൊതു പ്രവര്‍ത്തകരെ രാജ്യദ്രോഹം ചുമത്തി വേട്ടയാടിയത് പോലെയാണ് ഇപ്പോള്‍ ലക്ഷദ്വീപിലും നടക്കുന്നത്.

ആയതിനാല്‍ഐഷ സുല്‍ത്താനയ്‌ക്കെതിരായി ചുമത്തിയ കേസ് അടിയന്തരമായി പിന്‍വലിക്കുവാന്‍ ദ്വീപ് ഭരണകൂടത്തോട് കേരള സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി ജന. സെക്രട്ടറി ടി കെ അബ്ദുല്‍ സമദും വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News