ബഗ്ദാദിയുടെ സഹോദരി പിടിയിലായെന്ന് തുര്‍ക്കി

തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്നുള്ള വടക്കന്‍ സിറിയന്‍ നഗരമായ അസാസില്‍നിന്നാണ് ഇവരെ പിടികൂടിയതെന്ന് മുതിര്‍ന്ന തുര്‍ക്കി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. 65കാരിയായ റസ്മിയ അവാദാണ് അസാദിനു സമീപം നടന്ന റെയ്ഡില്‍ പിടിയിലായത്.

Update: 2019-11-05 05:41 GMT

വാഷിങ്ടണ്‍: കൊല്ലപ്പെട്ട ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ സഹോദരി തുര്‍ക്കി സൈന്യത്തിന്റെ പിടിയില്‍. തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്നുള്ള വടക്കന്‍ സിറിയന്‍ നഗരമായ അസാസില്‍നിന്നാണ് ഇവരെ പിടികൂടിയതെന്ന് മുതിര്‍ന്ന തുര്‍ക്കി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. 65കാരിയായ റസ്മിയ അവാദാണ് അസാദിനു സമീപം നടന്ന റെയ്ഡില്‍ പിടിയിലായത്. ഇവരോടൊപ്പം ഭര്‍ത്താവിനേയും മരുമകളേയും ക്‌സറ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. അതിര്‍ത്തിയോട് ചേര്‍ന്നുള്ള തുര്‍ക്കി നിയന്ത്രണത്തിലുള്ള സിറിയന്‍ നഗരമാണ് അസാസ്. പിടിയിലാവുമ്പോള്‍ ഇവരോടൊപ്പം അഞ്ചു കുട്ടികളും ഉണ്ടായിരുന്നു.

ഐസിസിന്റെ ആഭ്യന്തര പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബാഗ്ദാദിയുടെ സഹോദരിയില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ മാസം വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ യുഎസ് സ്‌പെഷ്യല്‍ സൈന്യം നടത്തിയ റെയ്ഡിനിടെ തുരങ്കത്തില്‍ വച്ച് ബഗ്ദാദി സ്‌ഫോടനം നടത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് യുഎസ് പറയുന്നത്. ഐഎസിനെതിരായ തുര്‍ക്കിയുടെ നിശ്ചയ ദാര്‍ഢ്യത്തിനുള്ള തെളിവാണ് സഹോദരിയുടെ അറസ്‌റ്റെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ പറഞ്ഞു.

Tags:    

Similar News