കിണറ്റില്‍ ചാടിയ യുവതിയെയും രക്ഷിക്കാന്‍ കൂടെ ചാടിയ ഭര്‍ത്താവിനെയും ഫയര്‍ഫോഴ്‌സ് രക്ഷിച്ചു

ഏറ്റുമാനൂര്‍: കോട്ടയം ഏറ്റുമാനൂരിന് സമീപം കണപ്പുരയില്‍ കിണറ്റില്‍ ചാടിയ യുവതിയെയും രക്ഷിക്കാന്‍ കൂടെച്ചാടിയ ഭര്‍ത്താവിനെയും ഫയര്‍ഫോഴ്‌സ് രക്ഷിച്ചു. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്‌നം കാരണമാണ് ഭാര്യ കിണറ്റില്‍ ചാടിയതെന്നാണ് പ്രാഥമിക വിവരം. ഇത് കണ്ട ഭര്‍ത്താവും കൂടെ ചാടുകയായിരുന്നു. ഇതെല്ലാം കണ്ട നാട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്.
