കൊല്‍ക്കത്ത ബലാല്‍സംഗ ക്കൊല: കോടതി നിര്‍ദേശം അംഗീകരിക്കാനാവില്ല; സമരം തുടരുമെന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍

Update: 2024-09-10 11:10 GMT

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ട്രെയിനി ഡോക്ടറുടെ ബലാല്‍സംഗക്കൊലയില്‍ പ്രതിഷേധിച്ച് നടത്തുന്ന സമരം അവസാനിപ്പിക്കില്ലെന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍. പ്രതിഷേധം അവസാനിപ്പിച്ച് ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോടതി നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഡോക്ടര്‍മാര്‍. കൊല്‍ക്കത്ത പോലിസ് കമ്മീഷണറും ആരോഗ്യസെക്രട്ടറിയും രാജിവയ്ക്കണമെന്ന് പറഞ്ഞാണ് സമരം നടക്കുന്നത്. ഇന്ന് വൈകീട്ട് അഞ്ചോടെ ജോലിയില്‍ പ്രവേശിക്കണമെന്നാണ് കോടതി നിര്‍ദേശം. അല്ലാത്തപക്ഷം സര്‍ക്കാരിന് നടപടി സ്വീകരിക്കാമെന്നും കോടതി അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ജെബി പര്‍ദിവാലെ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. എന്നാല്‍, തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമരം തുടരുമെന്നും ആരോഗ്യ വകുപ്പ് ആസ്ഥാനത്തേക്കേ് മാര്‍ച്ച് നടത്തുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Tags:    

Similar News